Posts

Showing posts from September 16, 2022

KGA Group ഉടമ കെ ജി ഏബ്രഹാമിന്റെ സഹോദരൻ പാപ്പച്ചൻ നിര്യാതനായി

Image
പത്തനംതിട്ട,തിരുവല്ല നിരണം  വടക്കെകുന്നേൽ പാപ്പച്ചൻ നിര്യാതനായി. KGA Group ഉടമ കെ  ജി ഏബ്രഹാമിന്റെ സഹോദരനാണ്.

ഇന്നത്തെ സായാഹ്ന വാർത്തകൾ വായിക്കാം

◾വയനാട് വൈത്തിരിയില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോടുനിന്ന് ബത്തേരിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ◾തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത് പോലീസിനു നിര്‍ദേശം നല്‍കി. നായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്തണമെന്നാണു ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ് ഡിജിപിയുടെ നടപടി. ◾ സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ലുലു ഹൈപ്പർമാർക്കറ്റ് റോയല്‍ കമ്മീഷന്‍ ബ്രാഞ്ചിന്റെ മാനേജരായ എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ഹബീബ്, മാതാവ്: സാജിദ, ഭാര്യ: സു...

പുരോഗമനകലാസാഹിത്യ സംഘം പത്തനംതിട്ട ജില്ലാ ശില്പശാല പെരുന്തേനരുവിയിൽ, സെപ്തം: 24,25 ന്

തിരുവല്ല : പുരോഗമനകലാസാഹിത്യ സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ശില്പശാല സെപ്തം: 24, 25 തീയതികളിൽ റാന്നി- പെരുന്തേനരുവി ക്യാമ്പ് സെന്ററിൽ നടക്കും. 75 പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കും. 24-ാം തീയതി രാവിലെ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ശില്പശാല ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്വേഷത്തിനും വിഭജനത്തിനും എതിരെ സംസ്കാരിക കേരളം എന്ന വിഷയത്തിൽ ക്ലാസെടുക്കും ################################# കുഴഞ്ഞുവീണ് മരിക്കുന്നത് ഒഴിവാക്കാം.      ബിപി കുറയും, കൊളസ്ട്രോൾ ലെവലും കുറയും. ഇന്ത്യയിൽ കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ ഒന്നാമത്തെ റിസർച്ച് ലാബ് തയ്യാറാക്കിയ 100% ഓർഗാനിക് ഫോർമുല.ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ   ഇവിടെ CLICK ചെയ്യുക വാങ്ങാൻ ആഗ്രഹിക്കുന്നവർ  മെസ്സേജ് അയക്കുക  9633950125 ################################# തു ടർന്ന് രണ്ടു ദിവസങ്ങളിലായി ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ , (പ്രപഞ്ചം ദൈവം മനഷ്യൻ) കൈരളി ടി വി ന്യൂസ് എക്സി.എഡിറ്റർ ട ശരത് ചന്ദ്രൻ (മാധ്യമങ്ങൾ വിമർശിക്കപ്പെടുമ്പോൾ ) ഫോ...

അഭിഭാഷകനെ പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തിരുവല്ല ബാർ അസോസിയേഷൻ പ്രതിഷേധിച്ചു.

Image
തിരുവല്ല: അഭിഭാഷകനെ പോലീസ് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തിരുവല്ല ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ  പ്രതിഷേധ യോഗം  സംഘടിപ്പിച്ചു.  ഇക്കഴിഞ്ഞ ഓണനാളിൽ അഡ്വ. ജയകുമാറിനെ കരുനാഗപ്പള്ളി പോലീസ്   അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി  കൈകളിൽ വിലങ്ങയിച്ച ക്രൂരമായി മർദ്ദിച്ചു എന്ന സംഭവത്തിൽ   ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷൻ കഴിഞ്ഞ ഒരാഴ്ചയായി നടത്തിവരുന്ന സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് തിരുവല്ലയിൽ  പ്രതിഷേധം നടത്തിയത്. അഭിഭാഷകനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസ് തുടരാൻ അനുവദിക്കരുതെന്നും, മനുഷ്യത്വരഹിതമായ നിലയിൽ കൃത്രിമ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ മെഡിക്കൽ ഓഫീസർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. തുടർന്ന് പ്രതിഷേധ സൂചകമായി അഭിഭാഷകർ കറുത്ത ബാഡ്ജ് ധരിച്ചാണ് കോടതി നടപടികളിൽ പങ്കെടുത്തത്. ബാർ  അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. രാജേഷ് ചാത്തങ്കേരി അധ്യക്ഷത വഹിച്ച യോഗത്ത...

കിഴവൻന്മാരെ തന്നെ കുത്തി നിറച്ച് പത്തനംതിട്ടയിൽ കെ പി സി സി പട്ടിക.

പത്തനംതിട്ട :കിഴവൻന്മാരെ തന്നെ കുത്തി നിറച്ച് പത്തനംതിട്ടയിൽ കെ പി സി സി പട്ടിക . ജില്ലയിൽ നിന്ന് ആകെയുള്ളത് 10 കെ പി സി സി അംഗങ്ങളാണ്.അതിൽ അറുപതും എഴുപതും പിന്നിട്ടവരായി ഉള്ളത്  എട്ടു പേർ. യുവജന പ്രാതിനിധ്യമായി രാഹുൽ മാങ്കൂട്ടത്തിൽ മാത്രം. കോൺഗ്രസ് നേതൃത്വത്തിനെതിരെ വെല്ലുവിളിച്ച പി.ജെ. കുര്യനും  ഒരു ബ്ലോക്ക്  കമ്മറ്റിയുടെ പേരിൽ കെ പി സി സി യിൽ കടന്നു കൂടി. നാലോളം ഉപ ഗ്രൂപ്പുകളുള്ള ഐയിൽ നിന്ന് ആർക്കും പ്രാധാന്യമില്ല. കെ പി സി സി അംഗങ്ങളുടെ പട്ടിക വന്നതോടെ ജില്ലയിൽ അതൃപ്തി പുകയുകയാണ്. യുവജന പ്രതിനിധ്യം ഉറപ്പാക്കാതെ സ്ഥിരം കുറ്റികളെ മാത്രം കുത്തി നിറച്ചു കൊണ്ടുള്ള പട്ടിക മറ്റു നേതാക്കളിലും പ്രവർത്തകരിലും അസംതൃപ്തിക്ക് കാരണമായി. ജില്ലയിൽ ഓരോ നിയോജക മണ്ഡലത്തിലും രണ്ട് ബ്ലോക്ക് കമ്മറ്റികൾ വീതമാണുള്ളത്. ഓരോ ബ്ലോക്കിൽ നിന്നും ഓരോ കെ പി സി സി അംഗം എന്നതാണ് ചട്ടം. എന്നാൽ റാന്നി നിയോജക മണ്ഡലം പൂർണമായും ഒഴിവാക്കി. റാന്നി,എഴുമറ്റൂർ എന്നീ രണ്ട് ബ്ലോക്കുകളാണ് ഇവിടെയുള്ളത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് വിജയത്തോട് അടുത്ത ഏക മണ്ഡലവും റാന്നി ആയിരുന്നു. എന്നാൽ പു...

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന് സി പി എം കേന്ദ്ര നേതൃത്വം -കൂടുതൽ പ്രഭാത വാർത്തകൾ വായിക്കാം.

 ◾ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് മുഹമ്മദ് നിഷാം നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത് ◾രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം . കേരളത്തില്‍ 18 ദിവസം യാത്ര നടത്തുന്നത് കോണ്‍ഗ്രസിനു കേരളത്തിലുള്ള സ്വാധീനം പരിഗണിച്ചാകുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനു പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. ◾ഹരിപ്പാട് നിസ്‌കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. യു.എം ഹനീഫ മുസ്ലിയാര്‍ (55) ആണ് മരിച്ചത്. ################################## കുഴഞ്ഞുവീണ് മരിക്കുന്നത് ഒഴിവാക്കാം.      ബിപി കുറയും, കൊളസ്ട്രോൾ ലെവലും കുറയും. ഇന്ത്യയിൽ കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ ഒന്നാമത്തെ റിസർച്ച് ലാബ് തയ്യാറാക്കിയ 100% ഓർഗാനിക് ഫോർമുല.ഇതിനെക്കുറിച്ച്...