Posts

Showing posts from September 25, 2022

തിരുവല്ല ബൈപ്പാസിന് അഡ്വ. മാമ്മൻ മത്തായിയുടെ പേര് നൽകണം. യു ഡി എഫ് ചെയർമാൻ വിക്ടർ ടി തോമസ്.

Image
  പത്തനംതിട്ട. കർഷകർക്ക് വേണ്ടി നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുന്നതിനും അതുവഴി പുതിയ തൊഴിൽ നയം സൃഷ്ടിക്കുന്നതിനും നേതൃത്വം നൽകിയ ഇ. ജോൺ ജേക്കബ് തലമുറയ്ക്ക് കൂടി മാതൃകയാണ് എന്നും, തിരുവല്ല ബൈപ്പാസിന് വേണ്ടി അക്ഷീണം പരിശ്രമിച്ച തിരുവല്ലയുടെ എംഎൽഎ ആയിരുന്ന അഡ്വക്കേറ്റ് മാമൻ മത്തായിയുടെ പേര് തിരുവല്ല ബൈപ്പാസിന് ഇടണം എന്നും വിക്ടർ ടി തോമസ് പറഞ്ഞു. യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ജോൺ ജേക്കബ്, മാമൻ മത്തായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി തോമസ്. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാരായ അഡ്വക്കേറ്റ് ബാബു വർഗീസ്,റോയ് ചാണ്ട പിള്ള, തമ്പി കുന്നുകണ്ടത്തിൽ,യൂത്ത് ഫണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, സണ്ണി കല്ലൂത്ര, രതീഷ് മുട്ടപ്പള്ളി, അനീഷ് വി ചെറിയാൻ,ജഫ് ബിജു ഈശോ, സാബു കുന്നുംപുറത്തു,വിജയ് തോമസ്,എന്നിവർ പ്രസംഗിച്ചു.

പരാജയപ്പെട്ടാല്‍ മഹത്തായ പരാജയമായിരിക്കുമെന്ന് ശശി തരൂർ.കൂടുതൽ വാർത്തകൾ വായിക്കാം

Image
പരാജയപ്പെട്ടാല്‍ മഹത്തായ പരാജയമായിരിക്കുമെന്ന് ശശി തരൂർ. ◾എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ഒരുങ്ങുന്ന ശശി തരൂര്‍ എംപിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റ് തരംഗമായി. റൂസ്വെല്‍റ്റിന്റെ ‘അരങ്ങിലെ മനുഷ്യന്‍’ (ദ മാന്‍ ഇന്‍ ദ അറിന) എന്ന വരികളാണ് ശശി തരൂര്‍ കുറിച്ചത്. പൊടിയും വിയര്‍പ്പും രക്തവും പൊടിഞ്ഞ മുഖവുമായി അരങ്ങില്‍ അധ്വാനിക്കുന്നയാള്‍ക്കുള്ളതാണ് എല്ലാ ക്രെഡിറ്റും. പരാജയപ്പെട്ടാല്‍ മഹത്തായ പരാജയമായിരിക്കും. അവന്റെ സ്ഥാനം ഒരിക്കലും വിജയമോ പരാജയമോ അറിയാത്ത തണുത്ത ഭീരുക്കളായ ആത്മാക്കള്‍ക്കൊപ്പമാകില്ല എന്ന വരികളാണ് വൈറലായത്. ◾ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് വീട്ടുതടങ്കലിലാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. ബെയ്ജിംഗില്‍ സൈനിക അട്ടിമറി നടന്നെന്നും പ്രസിഡന്റിനെ തടങ്കലിലാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ച് ചൈന പ്രതികരിച്ചിട്ടില്ല. ഇതോടെ അട്ടിമറി നടന്നെന്ന പ്രചാരണം വര്‍ധിക്കുകയും ചെയ്തു. *************************************** നിങ്ങൾ ഷുഗർ രോഗിയാണോ ഇൻസുലിൻ എടുക്കുന്നുണ്ടോ? എങ്കിൽ  ഇവിടെ CLICK ചെയ്യുക.  **********...

സൂപ്പർഫാസ്റ്റിനെ പിന്തുടർന്ന് തിരുവല്ലയിൽ വച്ച് പോക്കറ്റടി വീരനെ പൊക്കി.

Image
തിരുവല്ല: സൂപ്പർഫാസ്റ്റിനെ പിന്തുടർന്ന് തന്റെ മൊബൈൽ ഫോണും മോഷ്ടിച്ചു കടന്നു കളഞ്ഞവനെ പിടികൂടി ഹീറോ ആയിരിക്കുകയാണ് പന്തളം പറന്തൽസ്വദേശി ജെയിംസ് മാത്യു. സ്ഥിരം പോക്കറ്റടി വീരൻ തിരുവനന്തപുരം മുട്ടട ചില്ലക്കാട്ട് വീട്ടിൽ സോമൻ (63) ആണ് പിടിയിലായത്. ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്ത് പോക്കറ്റടിയും മൊബൈൽ മോഷണവും പതിവാക്കിയ സോമന് ഇതൊന്നും പുത്തരിയല്ല. പക്ഷേ, കാൽലക്ഷത്തിന്റെ മൊബൈൽ ഫോൺ അങ്ങനെ വിട്ടുകളയാൻ മനസ്സില്ലാതിരുന്ന ജെയിംസ് മാത്യു പിന്തുടർന്ന്    നേടിയ വിജയമാണിത്.വില കൂടിയ മൂന്ന് മൊബൈൽ ഫോണുകളും1800 രൂപ അടങ്ങുന്ന പഴ്സും പോലീസ്  ഇയാളിൽ നിന്നും കണ്ടെടുത്തു.തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പർ ഫാസ്റ്റ്ബസിൽ അടൂരിൽ നിന്നും പന്തളത്തേക്ക് വരികയായിരുന്ന ജെയിംസ് മാത്യുവിന്റെ 25,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ തിരുവല്ല ബസ്സ്റ്റാൻഡിൽ നിന്നുമാണ് പോലീസ് സോമനെ പിടികൂടിയത്.  പന്തളത്ത് ബസ് ഇറങ്ങി മിനിറ്റുകൾക്ക് ശേഷമാണ് മൊബൈൽ നഷ്ടമായ വിവരം ജെയിംസ് അറിയുന്നത്.ഉടൻ തന്നെ അദ്ദേഹം മറ്റൊരു വാഹനത്തിൽ സൂപ്പർ ഫാസ്റ്റിനെ പിന്തുടർന്നു. തിരുവല്ലയിൽ എത്തും മുമ്പ് പോലീസിൽ തിരുവല്ലയിൽ എത...

ഇന്നത്തെ പ്രഭാത വാർത്തകൾ-25-09-2022

◾തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്ററോടു തട്ടിക്കയറിയ കഞ്ചാവു സംഘത്തെ ചോദ്യം ചെയ്ത ആര്‍ പി എഫ് ഉദ്യോഗസ്ഥനു മര്‍ദനം. കഞ്ചാവ് സംഘാംഗങ്ങളും തിരുവല്ല സ്വദേശികളുമായ ലിബിന്‍, ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അജി എന്നിവരെ തിരുവല്ല പൊലീസ് പിടികൂടി. ഹെഡ് കോണ്‍സ്റ്റബിള്‍ ശാന്താറാവുവിനെ ഇവര്‍ ആക്രമിച്ചെന്നാണു കേസ്. ◾നായ കുറുകെ ചാടിയതിനെത്തുടര്‍ന്നു സൈക്കിളില്‍നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടില്‍ തറയില്‍ എന്‍ മുരളീധരനാണ് (64) മരിച്ചത്. പത്തു ദിവസംമുമ്പ് വലിയ ചെന്നിത്തല പെരുമ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം. ◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ആക്രമണങ്ങള്‍ നടത്തിയതിന് സംസ്ഥാനത്ത് 1,013 പേര്‍ അറസ്റ്റിലായി. 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും സര്‍ക്കാര്‍. ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ബസുകള്‍ക്കുണ്ടായ നഷ്ടം ഈടാക്കണമെന്നു ഹൈക്കോടതി. എങ്ങനെ ഈടാക്കുമെന്ന് അടുത്ത 17 നു മുമ്പ് റിപ്പോര്‍ട്ടു വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നടപടികള്‍ കര്‍ശനമായും വേഗത്തിലും നടപ്പാക്കണമെന്നും കോടതി നിര്‍...