Posts

Showing posts from August 27, 2022

എ.ടി.എമ്മുകളിൽ കൃത്രിമം കാണിച്ച് പണം തട്ടിപ്പ്, പ്രതി പിടിയിൽ

Image
കൊച്ചി :കൊച്ചിയിൽ എടിഎം കൃത്രിമം കാണിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഇടപ്പള്ളി ടോൾ പരിസരത്ത് നിന്നാണ് ഉത്തർപ്രദേശ് സ്വദേശി മുബാറക്കാണ് കളമശ്ശേരി പോലിസിന്റെ പിടിയിലായത്. കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണവും പിടികൂടി. വീണ്ടും തട്ടിപ്പിനായി എടിഎമ്മിന് സമീപം ചുറ്റിപ്പറ്റി നിൽക്കുന്നതിനിടെ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടി. സ്‌കെയിൽ പോലുള്ള വസ്തു ഉപയോഗിച്ചായിരുന്നു കവർച്ച ATM കൾ മോഷ്ടാവ് ആദ്യം നിരീക്ഷിക്കും. ശേഷം എടിഎമ്മിനുള്ളിൽ കയറി, പണം വരുന്ന ഭാഗത്ത് പ്രത്യേകതരം ഉപകരണം ഘടിപ്പിക്കും. എടിഎമ്മിന് പുറത്തു നിന്ന് ഇവിടേക്ക് വരുന്ന ഇടപാടുകാരെ നിരീക്ഷിക്കും. ഇടപാടുകാര്‍ എത്തി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ നോട്ടുകെട്ടുകളുടെ ശബ്ദം കേള്‍ക്കാമെങ്കിലും പണം പുറത്ത് വരില്ല. സാങ്കേതിക തടസമെന്ന ധാരണയില്‍ ഇടപാടുകാര്‍ സ്ഥലംവിടും. ഇതിന് പിന്നാലെയെത്തുന്ന മോഷ്ടാവ് അകത്ത് കടന്ന് ഘടിപ്പിച്ച ഉപകരണം ഇളക്കി മാറ്റി പണം കൈക്കലാക്കി മുങ്ങും. കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത്.  എ ടി എമ്മുകളിൽ പണം...

പിണറായിക്ക് ഒരു കൊട്ട് കൊടുത്ത് ജീ സുധാകരൻ

Image
കോഴിക്കോട്:  മകൻ നവനീത് സ്വന്തം പ്രയത്‌നം കൊണ്ടാണ് ലുലു ഗ്രൂപ്പിൽ ജോലി നേടിയതെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ലുലു ഗ്രൂപ്പിൽ ബിസിനസ് ജനറൽ മാനേജരാണ് സുധാകരന്റെ മകൻ. കേരളത്തിൽ കേൾക്കുന്നതുപോലെ സർക്കാർ ജോലിയിൽ കുത്തിക്കേറ്റിയില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയ​ന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയുടെ അടക്കം നിയമനങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് ജി. സുധാകരന്റെ പരാമർശം. ഒരു പ്രസിദ്ധീകരണത്തി​ന്റെ വാർഷികപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്. തന്റെ വിലാസം ഒരു കാര്യത്തിലും മകൻ ഉപയോഗിക്കാറില്ലെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ''എം.ബി.എ പാസായി ഒന്നുരണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്തു. അപ്പോഴാണ് ലുലു ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഓൺലൈനായി അപേക്ഷിക്കുന്നത്. യൂസുഫലി സാഹിബ് നേരിട്ടാണ് ഇന്റർവ്യൂ ചെയ്തത്. എന്റെ മകനാണെന്ന് അറിയില്ലായിരുന്നു. ഇഷ്ടപ്പെട്ടു കമ്പനിയിലേക്ക് എടുത്തു. നല്ല പോസ്റ്റ് കൊടുത്തു. പ്രമോഷൻ കൊടുത്തു. ആ സ്ഥാപനത്തിൽ നന്നായി ജോലി ചെയ്ത്, അവൻ അവിടെത്തന്നെ തുടരുകയാണ്.