Posts

Showing posts from March 15, 2023

ഇന്നത്തെ വാർത്തകൾ.

Image
| JACOB CHERIAN| മുൻ നഗരസഭാ സെക്രട്ടറിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയ ബുള്ളറ്റ് മോഷ്ടിച്ചതാണ് എന്ന് സംശയം. നാരായണൻ സ്റ്റാലിന് കുരുക്ക് മുറുകുന്നു. ◾തിരുവനന്തപുരം കൈക്കൂലി കേസ്സിൽ വിജിലൻസ് പിടികൂടിയ സ്റ്റാലിൻ നാരായണന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പിടികൂടിയ ഒരേ നമ്പറിലുള്ള ബൈക്കുകളിൽ ഒരെണ്ണം ചെങ്ങന്നൂരിൽ നിന്ന് മോഷ്ടിച്ച് കടത്തിയതായി സംശയം. ചെങ്ങന്നൂരിലെ നാരായണന്റെ വിശ്വസ്തരായ ചിലർ വഴി സമാന രീതിയിൽ നിരവധി വാഹനങ്ങൾ മോഷ്ടിച്ചു കടത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്. തിരുവല്ല നഗരസഭാ സെക്രട്ടറിയായിരിക്കേ പത്തനംതിട്ട വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കൈക്കൂലി കേസ്സിൽ കൈയ്യോടെ പിടികൂടിയ നാരായണൻ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ഇന്നലെ വഞ്ചിയൂർ വിജിലൻസ് കോടതി നാരായണന്റെ കേസ്സ് 14 ലേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചാൽ നാരായണൻ ഹൈക്കോടതിയിൽ പോയി ജാമ്യം നേടാൻ സാധ്യതയുള്ളതിനാൽ കേസ്സ് മാറ്റി വെച്ചു നാരായണനെ പരമാവധി സമയം ജയിലിൽ താമസിപ്പിച്ച് തെളിവെടുപ്പ് പൂർത്തീകരിക്കാനായുള്ള തന്ത്രപരമായ നീക്കമാണ് വിജിലൻസ് നടത്തുന്നത്. വീട്ടിൽ നിന്ന് ഒരേ നമ്പറിലുള്ള ബൈക്ക് കണ്ടെത്തിയതു സം...