Posts

Showing posts from December 25, 2022

പുതിയ വാർത്തകൾ

Image
|JACOB CHERIAN| ◾ഇന്നു ക്രിസ്മസ്. ലോകമെങ്ങും യേശുവിന്റെ തിരുപ്പിറവി ആഘോഷം. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.  ◾ചക്കുളത്തുകാവിൽ ദേവീഭാഗവത നവാഹയജ്ഞ സമർപ്പണം ഇന്ന്  ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്നുവന്ന ദേവീഭാഗവത നവാഹയജ്ഞ സമർപ്പണവും അവഭൃഥസ്നാനവും ഇന്ന് നടക്കും. നാളെ രാവിലെ 9 -ന് കലശാഭിഷേകവും, ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാവുംഭാഗം തിരു ഏറങ്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര രാത്രി 9 -ന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. തിരുവാഭരണ ഘോഷയാത്രക്ക് കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുംമ്പ്രം, നീരേറ്റുപുറം ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ സ്വീകരണം നൽകും. സമാപന ദിവസമായ 27 -ന് കാവടി, കരകം വരവ്, ചക്കരക്കുളത്തിൽ ആറാട്ട്, തൃക്കൊടിയിറക്ക്, മഞ്ഞനീരാട്ട് എന്നിവ നടക്കും. ◾കെ കരുണാകരൻ, പി.റ്റി തോമസ് അനുസ്മരണം നടത്തി ◾ മാന്നാർ .കെ . കരുണാകരന്റെയും പി.റ്റി തോമസിന്റെയും അനുസ്മരണം മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യർത്വത്തിൽ ആചരിച്ചു കെ പി.സി.സ...