21-11-2022ഏറ്റവും പുതിയ വാർത്തകൾ .

|KURIAKOSE NIRANAM| ലോകകപ്പിൽ ഇന്നത്തെ മത്സരം. ◾ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മൂന്ന് കളികള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് ഇംഗ്ലണ്ടും ഇറാനും ഏറ്റുമുട്ടും. 9.30 ന് സെനെഗല്‍ നെതര്‍ലണ്ട്‌സുമായി ഏറ്റുമുട്ടുമ്പോള്‍ പുലര്‍ച്ച 12.30 ന് യു.എസ്.എയും വെയില്‍സും തമ്മിലാണ് മത്സരം. ◾തിരുവനന്തപുരം നഗരത്തിൽ വീടിന് നേരെ ബോംബേറ്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ വീട്ടിൽ തീ ആളിപ്പടർന്നെങ്കിലും വീട്ടുകാർ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു.സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.വീട്ടുടമയുടെ പരാതിയിൽ കുടപ്പനക്കുന്ന് സ്വദേശിക്കളായ അമ്മയ്ക്കും മകനുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി പുലർച്ചെ നാലരക്കാണ് കാറിലെത്തിയ സംഘം പ്രവീണ്‍ ചന്ദ്രൻെറ കവടിയാറിലെ വീട്ടിന് നേരെ ബോംബേറിഞ്ഞത്. ◾മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ഭീകരാക്രമണമെന്നു പോലീസ്. സ്ഫോടനം നടത്തിയ ഓട്ടോറിക്ഷ യാത്രക്കാരന്‍ ശിവമോഗ സ്വദേശി ഷാരിക് യുഎപിഎ കേസ് പ്രതിയാണ്. ഇയാള്‍ താമസിച്ചിരുന്ന മൈസൂരുവിലെ വാടക വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്നും കുക്കര്‍ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ നേതൃത്വത്തില...