ഏറ്റവും പുതിയ വാർത്തകൾ കാണാം

|JACOB CHERIAN| BREAKING NEWS പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരന് പണയ സ്വര്‍ണം അപഹരിച്ച് മറ്റൊരു ബാങ്കില്‍ പണയം വച്ചു: സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സമരവുമായി ബിജെപിയും കോണ്‍ഗ്രസും: സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ബാങ്കിന് മുന്നില്‍ സംഘര്‍ഷം --------------------------------------------- വരട്ടാർ വീണ്ടും നാശത്തിലേക്ക്, നദീതടം സംരക്ഷിക്കുവാൻ നടപടി വേണം. ◾ആദി പമ്പയായ വരട്ടാറിന്റെ സമഗ്ര വികസനം അടുത്ത കാലവർഷത്തിന് മുമ്പായി പൂർത്തിയാക്കി വരട്ടാർ നദീതടത്തെ സംരക്ഷിക്കണമെന്ന് യൂനിവേഴ്സൽ സർവീസ് എൻവയോൺമെന്റൽ അസോസിയേഷൻ (യു.സി) പത്തനംതിട്ട ജില്ലാ സമ്മേളനം. വിസ്മൃതിയിലായ നദികളെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ ആദ്യമായി നടപ്പിലാക്കിയ "വരട്ടെ ആറ്" പദ്ധതിയുടെ തുടക്കത്തിലെ ആവേശം ഇന്നില്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി വർഷകാലത്തിന് മുന്നോടിയായി നീരൊഴുക്ക് സുഗമമാക്കണം. അല്ലാത്തപക്ഷം നദീതീരം പൂർണ്ണമായും ഇല്ലാതാവുമെന്ന് യോഗം വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ.രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് വി.ജി.വിശ്വനാഥൻ അദ...