ഏറ്റവും പുതിയ വാർത്തകൾ കാണാം

|JACOB CHERIAN| കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം നാളെ തിരുവല്ലയിൽ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെ യ്യും ◾കെ ജി ഒ യു 37ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി നാളെയും മറ്റന്നാളുമായി തിരുവല്ല തിരുമൂലപുരം എം ഡി എം ജൂബിലി ഹാളിൽ നടക്കും. 10ന് രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് എ.അബ്ദുൾ ഹാരിസ് പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് 10ന് നിലവിലുള്ള സംസ്ഥാന കൗൺസിൽ യോഗം പ്രസിഡന്റ് എ അബ്ദുൾ ഹരിസിന്റെ അദ്ധ്യക്ഷതയിൽ നടക്കും. സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി കെ സി സുബ്രഹ്മണ്യനും വരവുചെലവ് കണക്ക് ട്രഷറർ വി എം ഷൈനും അവതരിപ്പിക്കും. 11:30ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളന ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് എ അബ്ദുൽ ഹാരിസ് അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ.പി. ജെ. കുര്യൻ, ആന്റോ ആന്റണി എം പി, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം കെ സി ജോസഫ് ,ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.കെപിസിസി ജനറൽ സെക്രട്ടറിമാരായ ജീ സുബോധൻ, പഴകുളം മധു, എം എം നസീർ, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എ...