ഇന്നത്തെ വാർത്തകൾ

| JACOB CHERIAN| തിരുവല്ലയില്‍ ലഹരി മൂത്ത സംഘത്തിന്റെ അഴിഞ്ഞാട്ടം: നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും മുന്‍ കൗണ്‍സിലര്‍ക്കും പരുക്ക്: മൂന്ന് പേര്‍ പോലീസ് പിടിയില്‍ ◾തിരുവല്ല: ലഹരിയ്ക്കടിമയായി അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചു. വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ നഗരസഭ കൗണ്‍സിലര്‍മാര്‍ക്കും മുന്‍ കൗണ്‍സിലര്‍ക്കും ആക്രമണത്തില്‍ പരുക്ക്. മൂന്ന് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. പെരിങ്ങോള്‍ വെങ്കടശ്ശേരി അഭിമന്യു (23), പെരിങ്ങോള്‍ വഞ്ചി പാലത്തിങ്കല്‍ മേനാട്ടില്‍ വീട്ടില്‍ സോജന്‍ സി ബാബു (23), പെരിങ്ങോള്‍ വലിയേടത്ത് വീട്ടില്‍ ജോയല്‍ (23) എന്നിവരാണ് പിടിയിലായത് . നഗരസഭ താല്‍ക്കാലിക ജീവനക്കാരനും മുപ്പതാം വാര്‍ഡില്‍ താമസക്കാരനുമായ പെരിങ്ങോള്‍ വെങ്കടശ്ശേരി വീട്ടില്‍ പ്രദീപിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. അഴിയിടത്തു ചിറ സംക്രമത്ത് വീട്ടില്‍ രാജേഷ് കുമാര്‍. തയ്യില്‍ വീട്ടില്‍ അജിത് കുമാര്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പാതിരപ്പള്ളി വീട്ടില്‍ പി.എസ് മനോഹരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി. വിമല്‍, 29-ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളി രാത്ര...