Posts

Showing posts from January 20, 2023

വാർത്തകൾ ഒറ്റനോട്ടത്തിൽ

Image
|JACOB CHERIAN| തിരുവല്ലയിൽ പുഷ്പമേളക്ക് ഇന്ന് തുടക്കം. 4 .30ന് . മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും  ◾തിരുവല്ല: തിരുവല്ലായിൽ ഇന്ന് വസന്തം വിരിയും. ഹോർട്ടികൾച്ചർ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല പുഷ്പമേള 2023  ന് ഇന്ന് തിരുതെളിയും.വൈകുന്നേരം 4 .30ന് . മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും സൊസൈറ്റി പ്രസിഡണ്ട് ബിജു ലങ്കാഗിരി അധ്യക്ഷത വഹിക്കും.ആന്റോ   ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തും.അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ , ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ .  അനന്തഗോപൻ ,നഗരസഭ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ്, അഡ്വ. സനൽ കുമാർ തുടങ്ങിയവർ പ്രസംഗിക്കും.നഗരസഭ മൈതാനിയിൽ 29 വരെ നടത്തുന്ന മേളയിൽ കണ്ണിനും മനസ്സിനും കുളിർമയേകുന്ന വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത പുഷ്പങ്ങൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും കാർഷികവിളകളുടെ പ്രദർശനവും വില്പനയും,അമ്യൂസ്മെൻറ് പാർക്ക്,വിവിധതരം ഭക്ഷണ സാധനങ്ങളുടെ ഫുഡ് കോർട്ട്, എന്നീ വ ക്രമീകരിച്ചിരിക്കുന്നു.എല്ലാ ദിവസവും വൈകുന്നേരം 6 30ന് പ്രമുഖരുടെ കലാവിരുന്നുകളും മേളക്ക് കൊഴുപ്പേകും  നാളെ 11 മണിക്ക് മേള നഗർ പൊതുജനങ്ങൾക്കായി...