ഇന്നത്തെ വാർത്തകൾ .

|JACOB CHERIAN| യുവമോർച്ചയുടെ കൊടിമരത്തിൽ സിപിഎം കെട്ടിയ കൊടി തിരുവല്ല പോലീസിന്റെ സാന്നിധ്യത്തിൽ അഴിച്ചുമാറ്റി. ◾തിരുവല്ല - കോഴഞ്ചേരി റോഡിൽ നെല്ലാട് ജംഗ്ഷനിൽ യുവമോർച്ച സ്ഥാപിച്ചിരുന്ന കൊടിമരത്തിൽ സി.പി.എം-ന്റെ കൊടി കെട്ടിയതിനെ തുടർന്ന് ഉടലെടുത്ത സംഘർഷാവസ്ഥ പോലീസ് പരിഹരിച്ചു . സിപിഎം കെട്ടിയ കൊടി സിപിഎം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ തിരുവല്ല പോലീസ് അഴിച്ചുമാറ്റി. യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നതോടെയാണ് ഇന്നലെ രാവിലെ 11 മണിയോടെ പോലീസ് എത്തി സിപിഎമ്മിന്റെ കൊടി അഴിച്ചു മാറ്റിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയുടെ ഭാഗമായാണ് കൊടി കെട്ടിയത്. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ ശശി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുസ്മിത ബൈജു എന്നിവർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച്. ◾ ആൾ കേരള ടെയ്ലേഴ്സ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ടറിലേക്ക് മാർച്ചും,ധർണയും നടത്തി. ക്ഷേമനിധി റിട്ടയർമെന്റ് ആനുകൂല്യം വെട്ടി കുറച്ച നടപടി പിൻവലിക്കു...