Posts

Showing posts from October 5, 2022

ഇന്നത്തെ എല്ലാ വാർത്തകളും അറിയാം

Image
  ശശി തരൂർ പരിചയസമ്പന്നൻ അല്ല എന്ന മുരളിയുടെ പ്രസ്താവനക്കെതിരെ സൈബർ ആക്രമണം.കരുണാകരന്റെ മകൻ ആയതുകൊണ്ട് മാത്രം നേതാവായി എന്നാണ് മുരളീധരന് കിട്ടിയ മറുപടി.  ◾കെ മുരളീധരനെതിരെ സൈബർ ആക്രമണം. കോൺഗ്രസിലെ തന്നെ വലിയ ഒരു വിഭാഗം ആണ് ഖാർഗെയെ പിന്തുണച്ച് മുരളീധരൻ ഇട്ട പോസ്റ്റിന് മറുപടിയായി  മുരളീധരന് മറുപടി നൽകിയത്. ഇവർ ചോദിക്കുന്നത് മുരളീധരന് എന്ത് പരിചയമുണ്ടായിട്ടാണ് നേതാവ് ആയത് എന്നാണ്.കരുണാകരന്റെ മകനായി ജനിച്ചതുകൊണ്ട് മാത്രം ഈ നിലയിൽ എത്തിയെന്നാണ് അദ്ദേഹത്തിനെതിരെ ആരോപണം. ശശി തരൂർ പരിചയസമ്പന്നൻ അല്ല എന്ന് മുരളീധരന്റെ പ്രസ്താവനയെ ചുവടുപിടിച്ചാണ് സൈബർ ആക്രമണം.  ഇവരുടെ ചോദ്യത്തിൽ ആകെ നാണംകെട്ട മുങ്ങിയിരിക്കുകയാണ് കെ മുരളീധരൻ . ശശി തരൂർ ജയിക്കുമെന്ന് ഭീതി കേരളത്തിലെ നേതാക്കൾ നിലപാട് മാറ്റുന്നു ◾ശശി തരൂർ വിജയിക്കുമെന്ന് പേടിച്ച് കേരളത്തിലെ നേതാക്കന്മാർ നിലപാട് മാറ്റുന്നു.കോൺഗ്രസിനെ ഉയർത്തിക്കൊണ്ടു വരുവാൻ ഖാർഗയുമായി താരതമ്യപ്പെടുത്തുമ്പോൾ ശശി തരൂരിനെ സാധിക്കത്തുള്ളൂ എന്ന് മനസ്സിലാക്കി കോൺഗ്രസിനെ സ്നേഹിക്കുന്ന വലിയ ഒരു വിഭാഗം ശശി തരൂരിനെ പിന്തുണയ്ക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ടു...

ചിറ്റാർ വയ്യാറ്റുപുഴയിൽ നിന്ന് കാണതായ കുഞ്ഞിനെ കണ്ടെത്തി.

Image
 പത്തനം തിട്ട ചിറ്റാർ വയ്യാറ്റുപുഴയിൽ നിന്ന് ഇന്നു വൈകുന്നേരം 4 മണിക്കാണ് 2.5 വയസുള്ള കുഞ്ഞിനെ കാണാതായത്.  5 മണിയോടെ കുഞ്ഞിനെ വീടിന് അല്പം ദൂരെ നിന്ന്  കണ്ടെത്തി.

12കാരിയുടെ കണ്ണുനീർ !! ജാമ്യത്തിനായി കളക്ടർ കത്തുനൽകി,ഫീസ് വാങ്ങാതെ അഭിഭാഷകരുടെ നിര,കോടതിയിൽ പട്ടിണിയുടെ പ്രതീകമായി പിതാവ്.. ന്യായാധിപന്റെ കണ്ണ് നിറഞ്ഞു.

Image
|KURIAKOSE NIRANAM| ഇവിടെ നൽകിയിരിക്കുന്ന വിദ്യ എ ന്ന പേര് സാങ്കല്പികമാണ്. വിദ്യക്ക് ജാമ്യത്തിനായി കളക്ടർ കത്തുനൽകി,ഫീസ് വാങ്ങാതെ അഭിഭാഷകരുടെ നിര,കോടതിയിൽ പട്ടിണിയുടെ പ്രതീകമായി പിതാവ്, ന്യായാധിപന്റെ കണ്ണ് നിറഞ്ഞു. കോടതിമുറിയിൽ കരയാത്തവരായി ഒരാൾപോലുമില്ല.. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലുള്ള ‘രഹലി’ ഗ്രാമവാസിയായ വിദ്യക്ക് 12 വയസ്സാണ് പ്രായം.ആറാം ക്ലാസ്സുകാരി. മൂന്നുകുട്ടികളിൽ മൂത്തവൾ.അമ്മ മൂന്നുവർഷം മുൻപ് മരിച്ചുപോയി. പിതാവ് കൂലിപ്പണിചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. അനാരോഗ്യം മൂലം പലപ്പോഴും പണിക്കു പോകില്ലായിരുന്നു. അതുകൊണ്ടുതന്നെ പട്ടിണിയായിരുന്നു പലപ്പോഴും.പുല്ലുമേഞ്ഞ കുടിലിലാണ് കുടുംബം കഴിയുന്നത്.വീട്ടിൽ ആഹാരം പാചകം ചെയ്യുന്നതും വിദ്യതന്നെയാണ്. ഇക്കഴിഞ്ഞ സെപറ്റംബർ 21 ന് വിദ്യയുടെ പിതാവ് കടയിൽനിന്ന് കടം വാങ്ങിയ 10 കിലോ ഗോതമ്പ് രാവിലെ സ്കൂളിൽ പോകും വഴി അല്പമകലെയുള്ള മില്ലിൽ പൊടിക്കാൻ കൊണ്ടുപോയിക്കൊടുത്തത് വിദ്യയായിരുന്നു.വൈകിട്ടവൾ തിരികെവന്നപ്പോൾ ഗോതമ്പ് ആരോ മോഷ്ടിച്ചെടുത്തെന്നും തിരക്കിനിടയിൽ താൻ ശ്രദ്ധിച്ചില്ലെന്നും മില്ലുടമ പറഞ്ഞു. വിദ്യയുടെ കരച്ചിലിലൊന്നും മില്ലുടമയുടെ മനസ്സലിഞ്ഞ...