ഇന്നത്തെ വാർത്തകൾ

|JACOB CHERIAN| Type settings-KURIAKOSE NIRANAM ജീവനൊടുക്കും മുന്‍പ് ഡോ. ഗണേഷ് കുറിച്ചു:ജീവിതം മടുത്തു പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഗണേഷ് ആത്മഹത്യ ചെയ്തത് ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല. ◾പത്തനംതിട്ട: രാത്രി 11.30 വരെ ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിയില്‍ തിരക്കിലാ യിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ സി.ഗണേഷ്‌കുമാര്‍ ജീവനൊടുക്കിയതിന്റെ ഷോക്കിലാണ് സഹപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും. ഇന്നലെ ഉച്ചയ്ക്ക് ബസ് മറിഞ്ഞ് പരുക്കേറ്റ ശബരിമല തീര്‍ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോള്‍ ഓടി നടന്ന ചികില്‍സയ്ക്കുള്ള നേതൃത്വം നല്‍കിയത് ഗണേഷായിരുന്നു.42 പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. നിലയ്ക്കലിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി കൊണ്ടു വന്ന പരുക്കേറ്റവരെ ശ്രദ്ധിക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. രാത്രി പതിനൊന്നരയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയി. ഇന്ന് രാവിലെ പതിവ് സമയത്തും വരാതിരുന്നപ്പോള്‍ ഡോക്ടറുടെ ഫോണിലേക്ക് സഹപ്രവര്‍ത്തക വിളിച്ചു. അറ്റന്‍ഡ് ചെയ്യാതെ വന്നപ്പോള്‍ താമസ സ്ഥലത്ത് ചെന്ന് നോക്കി.വിളിച്ചിട്ടും കതക് തുറക്കാതെ വന...