Posts

Showing posts from March 30, 2023

ഇന്നത്തെ വാർത്തകൾ

Image
|JACOB CHERIAN| Type settings-KURIAKOSE NIRANAM  മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ. പീതാംബര ദീക്ഷാ ദാനം നടത്തി. ◾എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ മനയ്ക്കച്ചിറയിൽ നടക്കുന്ന 14-ാമത് ശ്രീനാരായണ കൺവെൻഷനോടനുബന്ധിച്ച് പീതാംബര ദീക്ഷാ ദാനം നടന്നു. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമികൾ കർമ്മം നിർവ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ യൂനിയൻ പ്രസിഡൻറ് കെ.എ. ബിജു അദ്ധ്യക്ഷത വഹിച്ചു.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ സെക്രട്ടറി അനിൽ ഉഴത്തിൽ, കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, മനോജ് ഗോപാൽ, സരസൻ ടി.ജെ, യൂനിയൻ പഞ്ചായത്ത് കമ്മറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് സുമ സജികുമാർ, ശോഭ ശശിധരൻ, ഷിബു ശാന്തി സൈബർ, ശരത് ബാബു, അവിനാഷ്.എ.എം, സുജിത്ത് ശാന്തി എന്നിവർ പ്രസംഗിച്ചു സർക്കാർ ഉത്തരവിന് വിരുദ്ധമായി നിരണം ഗ്രാമപഞ്ചായത്തിൽ മാത്രം വിമുക്ത ഭടന്മാരിൽ നിന്ന് അനാവശ്യ ഫീസ് ഈടാക്കുന്നു. പരാതിയുമായി വിമുക്തഭടന്മാർ ◾വിമുക്തഭടന്മാരുടെയും അവരുടെ വിധവകളുടെയും ഉടമസ്തയിലുള്ള വീടിന്റെ കരം ഒഴിവാക്കുന്നതിന് എല്ലാവർഷവും മാർച്ച് അവ...