Posts

Showing posts from March 24, 2023

ഇന്നത്തെ വാർത്തകൾ

Image
 |JACOB CHERIAN| ഡോ.ബി.ജി.ഗോകുലന് അനുമോദനവും,100 പാട്ടാഘോഷവും. ◾ഒരു വർഷം കൊണ്ട് 100 ഗാനങ്ങൾ രചിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം ലഭിച്ച ഡോ.ബി.ജി ഗോകുലനെ തിരുവല്ല ജെ.സി.ഐ യും, വിവിധ പ്രമുഖ സംഘടനകളും സംയുക്തമായി അനുമോദിക്കുന്നു. "ശതഗാനവർഷം" എന്ന പേരിൽ 100 പാട്ടുകളൂടെ പൂർത്തീകരണം ആഘോഷിക്കുകയെന്ന ലക്ഷ്യമാണ് നാളെ  വൈകിട്ട് 4ന് തിരുമൂലപുരം ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനമെന്ന് സംഘാടക ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ജെ.സി.ഐ പ്രസിഡന്റ് ജൂബി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കേരള മെഡിക്കൽ യൂനിവേഴ്സിറ്റി എത്തിക്സ് കമ്മറ്റി ചെയർമാൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. മാത്യു.ടി.തോമസ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. റിട്ട.ഐ.ജി എസ്.ഗോപിനാഥ് ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തും.ചലച്ചിത്ര സംവിധായകൻ ബ്ലെസി ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്സ് പ്രകാശനം നിർവ്വഹിക്കും.ഡോ.ബി.ഗോകുലന്റ കവിതകളുടെ പ്രകാശനം നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജ് നിർവ്വഹിക്കും. നഗരസഭാ വൈസ് ചെയർമാൻ ജോസ് പഴയിടം, നഗരസഭാ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.പ്രദീപ് മാമ...