Posts

Showing posts from February 2, 2023

ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
| JACOB CHERIAN| വീട്  നിർമ്മാണത്തിനിടയിൽ ജെ സി ബി ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണ് വീട്ടമ്മ മരിച്ചു.സംഭവം കടപ്ര വളഞ്ഞവട്ടത്ത് ◾ കടപ്ര വളഞ്ഞവട്ടത്ത് വീടു നിർമാണ പ്രവർത്തനത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണ് വീട്ടമ്മ മരിച്ചു. ബന്ധുവിന് ഗുരുതര പരുക്കേറ്റു. കടപ്ര 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ പുത്തൻ വീട്ടിൽ ലീലാമ്മ വർഗീസ് (56) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.  സഹോദരി ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ പാസ്റ്റർ തോമസ് സാമുവലിനും (68) അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു.  ലീലാമ്മയുടെ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അതിരിനോട് ചേർന്ന് നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെയാണ് പനമരം ഇരുവരുടെയും ദേഹത്തേക്ക് വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതു മാറ്റിയത്.  എതിർഭാഗത്തേക്ക് മരം പിഴുതു മാറ്റാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക്  വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ   എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവൻ രക്ഷിക്കാനായി...