ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN| നീരേറ്റുപുറത്ത് സ്കൂട്ടർ യാത്രിക ടിപ്പർ ലോറി ഇടിച്ച് മരിച്ചു. ◾ തിരുവല്ല പൊടിയാടിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരി ചങ്ങങ്കരി മുരളി സദനത്തിൽ മഞ്ജുമോൾ-42 ആണ് അമ്പലപ്പുഴ-തിരുവല്ല റോഡിൽ നീരേറ്റുപുറത്ത് ഇന്നലെ രാവിലെ 9.30ന് ഉണ്ടായ അപകടത്തിൽ മരിച്ചത്.അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപെട്ടു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ ഉടൻ തന്നെ പരുമലയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ അപകടമുണ്ടാക്കിയ ടിപ്പറിനൊപ്പം എത്തിയ ടിപ്പറുകൾക്ക് യാത്രാ തടസ്സം നീക്കി കൊടുത്ത പോലീസിനെതിരെ പ്രതിഷേധവുമുണ്ടായി. പ്രതിഷേധിച്ചു. ഇരു ചക്രവാഹനക്കാരുടെ താക്കോൽ ഊരിയെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.ഐയെ നാട്ടുകാരും, യാത്രക്കാരും ചേർന്ന് തടഞ്ഞു പെരിങ്ങരയിലെ റോഡുകൾ സംരക്ഷിക്കണം. ◾പെരിങ്ങര പഞ്ചായത്തിലെ അഴിയിട്ടത്തുചിറ - സ്വാമി പാലം - മേപ്രാൽ-കോമങ്കരമാലി ചിറ, സ്വാമി പാലം - കാരയ്ക്കൽ റോഡുകളുടെ ശോച്യാവസ്ഥയിൽ നാട്ടുകാർ അനുഭവിച്ചു വരുന്ന ദുരിതങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്നും, എം.എൽ.എ ഇക്കാര്യത്തിൽ ഇടപെടണമെന്നും കേരളാ കോൺഗ്രസ് പെരി...