Posts

Showing posts from September 24, 2022

കോൺഗ്രസ്സ് അധ്യക്ഷ പദവിയിലേക്ക് ത്രികോണ മത്സരം - കൂടുതൽ വാർത്തകൾ കാണാം..

Image
  കോൺഗ്രസ്സ് അധ്യക്ഷ പദവിയിലേക്ക് ത്രികോണ മത്സരം ◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശശി തരൂര്‍ എംപി നാമനിര്‍ദ്ദേശ പത്രിക വാങ്ങി. പ്രതിനിധിയെ അയച്ചാണ് ശശി തരൂര്‍ പത്രിക വാങ്ങിയത്. തിങ്കളാഴ്ചയോ അതിനുശേഷമോ പത്രിക നല്‍കും. അശോക് ഗലോട്ട് 28 നായിരിക്കും പത്രിക നല്‍കുക. ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരിയും പത്രിക നല്‍കിയേക്കും.  *************************************** നിങ്ങൾ ഷുഗർ രോഗിയാണോ ഇൻസുലിൻ എടുക്കുന്നുണ്ടോ? എങ്കിൽ ഇവിടെ CLICK ചെയ്യുക.  *************************************** ◾ജൂലൈയില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തില്‍നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വധശ്രമ ആരോപണം. ഇതേസമയം, ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം 45 പേരെ അറസ്റ്റു ചെയ്ത എന്‍ഐഎ. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ഈ ആരോപണം. കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്നും എന്‍ഐഎ ആരോപിച്ചു. ◾ ഹർത്താൽ പ്രഖ്യാപിച്ചവ...

ഹർത്താലിനിടെ അക്രമങ്ങൾ കാട്ടിയവരെ അരിച്ചു പെറുക്കി പോലീസ് -പ്രഭാത വാർത്തകൾ വായിക്കാം

◾ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടത്തിയവരെ അരിച്ചുപെറുക്കി പോലീസ്. പൊതുമുതല്‍ നശിപ്പിച്ചതുമൂലമുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പൊള്ളുമെന്നു തോന്നുന്നതുവരെ ബസുകള്‍ക്കുനേരെ ആക്രമണം തുടരുമെന്ന് ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിച്ചെന്നും ഈയിനത്തില്‍ 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇന്നലെ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 170 പേരെ അറസ്റ്റു ചെയ്തു. 368 പേരെ കരുതല്‍ തടവിലാക്കി. അക്രമങ്ങള്‍ നടത്തിയ കൂടുതല്‍പേരെ ഉടനേ പിടികൂടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ◾തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കിയതായും കേരള പോലീസ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. (ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍) തിരുവനന്തപുരം സിറ്റി - 12, 11, 3  തിരുവനന്തപുരം റൂറല്‍ - 10, 2, 15 കൊല്ലം സിറ...