Posts
Showing posts from September 8, 2022
കുറഞ്ഞ നാൾ കൊണ്ട് നിരണം ചുണ്ടൻ പ്രശസ്തിയുടെ കൊടുമുടിയിൽ .
- Get link
- X
- Other Apps

പത്തനംതിട്ട :വള്ളംകളി ലോകത്ത് ഇത്രയും വേഗം ശ്രദ്ധിക്കപ്പെട്ട മറ്റൊരു വള്ളം വള്ളംകളി ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 160 ദിവസം കൊണ്ട് ചുണ്ടൻ വള്ളത്തിെന്റെ ശില്പി എന്നറിയപ്പെടുന്ന ഉമാ മഹേശ്വരനാണ് നിരണം ചുണ്ടൻ പണിതത്. ലക്ഷണമൊത്ത,എല്ലാ വള്ളങ്ങളെയും പിന്തള്ളുന്ന രീതിയിലുള്ള നിർമ്മാണമാണ് നിരണം ചുണ്ടൻ വള്ളത്തിൽ ഉമാ മഹേശ്വരൻ നടത്തിയത്. ആറുമാസങ്ങൾക്ക് മുമ്പ് പാലായിൽ നിന്നിരുന്ന ഒരു ആഞ്ഞിലിത്തടിയാണ് ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. നെഹ്റുട്രോഫിയുടെ ആദ്യ ഹീറ്റിൽ തന്നെ വള്ളപ്പാടുകൾക്കാണ് മറ്റു വള്ളങ്ങളെ പരാജയപ്പെടുത്തി നിരണം ചുണ്ടൻ കുതിച്ചത്. പച്ചത്തടിയിൽ നിർമ്മിച്ച ഈ വള്ളത്തിന് ആദ്യ മത്സരത്തിൽ തന്നെ മുന്നിൽ എത്താൻ സാധിച്ചു എങ്കിൽ വരും വർഷങ്ങളിൽ എല്ലാ വള്ളങ്ങൾക്കും ഒരു ഭീഷണിയായിരിക്കും എന്നത് മറ്റ് വള്ളങ്ങളുടെ ഉടമകളെ ഉറക്കം കെടുത്തുകയാണ്. സി ബി എൽ - ൽ ആദ്യ മത്സരത്തിൽ തന്നെ യോഗ്യത നേടി എന്നുള്ളത് വള്ളംകളി ലോകത്ത് ഏവരെയും ഞെട്ടിച്ചു. ഇതിനിടയിലാണ് മാന്നാർ വള്ളംകളിയുമായി ബന്ധപ്പെട്ട വിവാദം ഉയരുന്നത്.പോലീസ് ടീം തുഴഞ്ഞ നിരണം ചുണ്ടനാണ് ഒന്നാം സ്ഥാനത്ത് ...
പത്തനംതിട്ട പ്രസ് ക്ളബ് ഓണാഘോഷം നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു
- Get link
- X
- Other Apps
പത്തനംതിട്ട: പ്രസ് ക്ലബിന്റെ ഓണാഘോഷം താഴേവെട്ടിപ്രം ലയൺസ് ക്ലബ് ഹാളിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ഡിവൈ.എസ്.പി എസ്. നന്ദകുമാർ, പോലീസ് പി.ആർ.ഒ സജീവ് മണക്കാട്ടുപുഴ, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രഫ. ഡി.കെ. ജോൺ, ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ്, ഡി.സി.സി മുൻ പ്രസിഡന്റ് പി. മോഹൻ രാജ്, കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.:െ. ജേക്കബ്, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാർ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.കെ. പുരുഷോത്തമൻ പിള്ള, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഗായിക പാർവതി ജഗീഷ്, സലിം പി. ചാക്കോ, പ്രസ് ക്ലബ് സെക്രട്ടറി എ.ബിജു, മുൻ പ്രസിഡന്റ് ബോബി ഏബ്രഹാം, മുൻ സെക്രട്ടറി ബിജു കുര്യൻ, അനിൽ വള്ളിക്കോട്, ജി. വിശാഖൻ എന്നിവർ സംബന്ധിച്ചു. വിവിധ പരീക്ഷകളിൽ വിജയം നേടിയ മാധ്യമപ്രവർത്തകരുടെ മക്കൾക്ക് ജില്ലാ പഞ്ചായത്ത് പ...
വയോധികന് അഭയസ്ഥാനമൊരുക്കി റാന്നി പോലീസ്
- Get link
- X
- Other Apps
പത്തനംതിട്ട : പ്രായാധിക്യത്തിന്റെ അവശതയിലും, പക്ഷാഘാതമുണ്ടായതിന്റെ ബുദ്ധിമുട്ടുകളിലും ആരും നോക്കാനില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞുവന്ന വയോധികനെ അഭയസ്ഥാനത്ത് എത്തിച്ച് റാന്നി പോലീസ്. വടശ്ശേരിക്കര പള്ളിക്കമുരുപ്പ് തോട്ട പുത്തൻവിളയിൽ ഗോപാലകൃഷ്ണനാ (70)ണ് റാന്നി പോലീസ് സഹായം എത്തിച്ചത്. ഇദ്ദേഹത്തിന്റെ ദുരിതാവസ്ഥ പഞ്ചായത്ത് അംഗം ശ്രീജ മോളാണ് പോലീസിനെ അറിയിച്ചത്. പക്ഷാഘാതം സംഭവിച്ച് ,ആരും നോക്കാൻ ഇല്ലാത്ത അവസ്ഥയിലാണെന്ന് അറിഞ്ഞതനുസരിച്ച്, റാന്നി ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എം ആർ സുരേഷ് കുമാർ , ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷിനെ വിവരങ്ങളന്വേഷിക്കാൻ ചുമതലപ്പെടുത്തി. ബീറ്റ് ഓഫീസർ അന്വേഷിച്ചപ്പോൾ വയോധികന്റെ ദയനീയ സ്ഥിതി ബോധ്യപ്പെടുകയും, എസ് എച്ച് ഓ യെ വിവരം ധരിപ്പിക്കുകയുമായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ, റാന്നി പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അവതരിപ്പിച്ചതിനെതുടർന്ന് ആഗസ്റ്റ് 28 ന് ജനമൈത്രി പോലീസും റാന്നി പാലിയേറ്റിവ് കെയർ വൈസ് പ്രസിഡണ്ട് ഫാദർ ബിജു എ എസ്സും ചേർന്ന് സ്ഥലത്തെത്തി വിവരം തിരക്കി. ഒറ്റക്ക് ദുരിതത്തിൽ കഴിയുകയാണെന്നും, സഹായിക്കാൻ ബന്ധുക്കൾ അരുമില്ലെന്നുമുള്ള വിവരം എസ്...
മാന്നാർ മഹാത്മാ വള്ളംകളിയിൽ പോലീസ് ടീമിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ല എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അതിനാൽ അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന് ജില്ലാ പോലീസ് മേധാവി ജി ജയരാജ്
- Get link
- X
- Other Apps

മാന്നാർ: കഴിഞ്ഞദിവസം നടന്ന മഹാത്മാഗാന്ധി വള്ളംകളിയുടെ ഫൈനലിൽ നിരണം ചുണ്ടൻ തുഴഞ്ഞ പോലീസ് ടീമും ചെറുതന വള്ളം തുഴഞ്ഞ പുന്നമട ബോട്ട് ക്ളബും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന് ജില്ലാ പോലീസ് മേധാവി. നിരണം ചുണ്ടന് മൂന്നാം ട്രാക്കും ചെറുതന ചുണ്ടന് രണ്ടാം ട്രാക്കുമായിരുന്നു അനുവദിച്ചിരുന്നത്.എന്നാൽ തുടക്കം മുതൽ തന്നെ ചെറുതന ചുണ്ടൻ ട്രാക്ക് തെറ്റി മൂന്നാം ട്രാക്കിലേക്ക് കയറുവാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. ചെറുതന വെള്ളം ട്രാക്ക് തെറ്റിച്ച് മൂന്നാം ട്രാക്കിലേക്ക് കയറിയപ്പോൾ വള്ളങ്ങൾ തമ്മിൽ ഉരസുകയും ചെറിയതോതിൽ സംഘർഷം ഉണ്ടാവുകയും ആയിരുന്നു. ഇതിനിടയിലാണ് ചെറുതന ചുണ്ടൻ നിന്ന് അമരം പിടിച്ചവർ വെള്ളത്തിൽ വീണത്.