ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ

/ |JACOB CHERIAN | നിരണം വലിയപള്ളിയിൽ വി.മാർത്തോമാശ്ലീഹായുടെ 1950-ാമത് രക്തസാക്ഷിത്വ ഓർമ്മ പെരുന്നാൾ ◾ നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വി.മാർത്തോമാശ്ലീഹായുടെ 1950-ാമത് രക്തസാക്ഷിത്വ ഓർമ്മ പെരുന്നാൾ സഭ ഒന്നാകെ നിരണത്ത് വിപുലമായ രീതിയിൽ നടത്തും. ഇതോടൊപ്പം വി. ബഹനാൻ സഹദായുടെ ഓർമ്മപെരുന്നാളും നടക്കും. ഡിസംബർ 15 മുതൽ 27 വരെയാണ് ആഘോഷ പരിപാടികൾ. പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുൾപ്പടെ പിതാക്കന്മാർ കാർമ്മികത്വം വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് ഉയർത്തുവാനുള്ള കൊടി 15 ന് വൈകിട്ട് 5ന് ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉയർത്തും. തോമത്ത് കടവിൽ നിന്നും ആരംഭിക്കുന്ന കൊടിഘോഷയാത്ര നിരണം പള്ളിയിൽ എത്തുന്നതോടെ അതിപുരാതനമായ സെമിത്തേരിയിൽ തെളിയുന്ന 1950 തിരികളിൽ ആദ്യത്തെ തിരി തെളിച്ച ശേഷമാണ് ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റു കർമ്മം നിർവ്വഹിക്കുക. മാർത്തോമ്മാ ശ്ലീഹാ ആദ്യമായി നിരണത്ത് വന്നിറങ്ങിയ തോമ്മാത് കടവിൽ നിന്നും ആരംഭിക്കുന്ന കൊടിഘോഷയാത്ര ആലംതുരുത്തി ജംഗ്ഷനിൽ എത്തുമ്പോൾ നസ്രാണികളുടെ പരമ്പരാ...