ചെങ്ങന്നൂരിൽ നിന്ന് കാണാതായ മൂന്നു ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾക്ക് വേണ്ടി പോലീസിന്റെ പഴുതടച്ചുള്ള അരിച്ചു പെറുക്കി പരിശോധന.

|Kuriakose Niranam| ചെങ്ങന്നൂരിൽ നിന്ന് കാണാതായ മൂന്നു ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾക്ക് വേണ്ടി പോലീസിന്റെ പഴുതടച്ചുള്ള അരിച്ചു പെറുക്കി പരിശോധന,ഒടുവിൽ കണ്ടെത്തിയപ്പോൾ എല്ലാവർക്കും ആശ്വാസം. ◾ ചെങ്ങന്നൂർ: നഗരമധ്യത്തിലെ എയ്ഡഡ് സ്കൂളിൽ നിന്ന് മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനികളുടെ തിരോധാനം. പോലീസ് ഉണർന്നു പ്രവർത്തിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ കുട്ടികളെ കണ്ടെത്തി. കൂട്ടുകാരിയുടെ വീട്ടിൽ പോയതെന്ന് വിശദീകരണം. കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കി യഥാർഥ കാരണം കണ്ടെത്തും പെൺകുട്ടികളെ കൂട്ടി കൊണ്ടുപോയ യുവാവ് പോലീസ് കസ്റ്റഡിയിലായി. ചെങ്ങന്നൂർ പെരിങ്ങാല സ്വദേശിയായ റിനു (21) ആണ് ചെങ്ങന്നൂർ പോലീസിന്റെ കസ്റ്റഡിയിലായത്. യുവാവിനെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. രാവിലെ സ്കൂളിൽ വന്നതിന് ശേഷമാണ് മൂവരും അപ്രത്യക്ഷരായത്. വിവരം അധ്യാപകർ അറിഞ്ഞത് 10.45 നാണ്. അപ്പോൾ തന്നെ വിവരം പോലീസിന് കൈമാറി. ചെങ്ങന്നൂർ സബ്ഡിവിഷന് കീഴിലുളള പൊലീസ് ഉദ്യോഗസ്ഥരുടെ കോൺഫറൻസ് ഡിവൈ.എസ്.പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുമ്പോഴാണ് വിവരം കിട്ടിയത്. ഇതോടെ കോൺഫറൻസ് നിർത്തി വച്ച് പൊലീസ് അലർട്ടായി. ...