Posts

Showing posts from November 5, 2022

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രം.

Image
സ്വന്തം ലേഖകൻ കേരളത്തിലെ 108 ശിവാലയങ്ങളില്‍ ഒന്നാണ്  നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ പെരളശ്ശേരിയിലും, നാദാപുരത്തും ആണ്. ഇവിടത്തെ പ്രധാന മൂര്‍ത്തി ശിവനാണ്. കിഴക്കോട്ട് ദര്‍ശനമായിട്ടാണ് പ്രതിഷ്ഠ. ശ്രീകൃഷ്ണന്‍, ഗണപതി, ശാസ്താവ്, വൃഷഭന്‍, സപ്തമാതൃക്കള്‍ എന്നിവര്‍ ഉപദേവതകളാണ്. ഇവിടത്തെ വൃഷഭവിഗ്രഹം ആകര്‍ഷകമായ കലാശില്പമാണ്. ഈ വിഗ്രഹം കൂടിനകത്താണ് സ്ഥിതി ചെയ്യുന്നത്.  പശുക്കള്‍ക്ക് അസുഖം വരുമ്പോൾ ഇവിടെ എണ്ണ നേരാറുണ്ട്. ഈ ക്ഷേത്രവും പരിസരവും മഹോദയപട്ടണം എന്നപേരില്‍ അറിയപ്പെട്ടിരുന്നു. തൃക്കപാലേശ്വരം ക്ഷേത്രത്തില്‍ രണ്ട് നേരം പൂജ നടത്തിവരുന്നു. മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ആറാമത്തെ അവതാരമായ പരശുരാമനാണ് നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വാസമുണ്ട്. ഇവിടെ ശിവപ്രതിഷ്ഠാ സങ്കല്പം ദക്ഷിണാമൂർത്തിയാണ്.തന്മൂലം തൃക്കപാലീശ്വരം ക്ഷേത്രദർശനം വിദ്യാസമ്പത്തിനു വിശേഷമാണന്ന് വിശ്വസിക്കുന്നു. ഇവിടുത്തെ ശിവലിംഗം, നന്ദികേശ്വര പ്രതിഷ്ഠ, സപ്തമാതൃപ്രതിഷ്ഠകൾ,...

പ്രഭാത വാർത്തകൾ

Image
തിരുവല്ലയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു   ◾ തിരുവല്ല: തമിഴ്നാട്ടിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ടവേര കാർ എം.സി റോഡിലെ തുകലശേരിയിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠൻ (23) ആണ് മരിച്ചത്.  തുകലശേരി ആഞ്ഞിലിമൂട് ജംഗ്ഷന് സമീപത്തെ കൊടും വളവിൽ ഇന്ന് രാവിലെ 7 മണിക്ക് ആയിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തിൽ നിസാര പരിക്കേറ്റ മൂന്നുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. മണികണ്ഠന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ◾വെടിയേറ്റ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ കാലില്‍നിന്നു വെടിയുണ്ട നീക്കം ചെയ്തു. കാലിലെ എല്ലിനു പൊട്ടലുണ്ട്. പരിക്ക് ഗുരുതരമല്ലെന്നു ഡോക്ടര്‍മാര്‍. ◾ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഹോര്‍മോസ്ഗാന്‍ സര്‍വ്വകലാശാലയില്‍ ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കാന്‍ നിര്‍മിച്ച മതില്‍ വിദ്യാര്‍ത്ഥികള്‍ ചവിട്ടി പൊളിച്ചു. സ്വാതന്ത്ര്യം എന്നു മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ...