പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN| മാമോദീസാ ചടങ്ങിൽ സൽക്കാരത്തിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ- ഒട്ടേറെ പേർ ചികിത്സയിൽ. ◾മല്ലപ്പള്ളി കീഴ്വായ്പൂരിലെ ദേവാലയത്തിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന മാമോദിസാ ചടങ്ങിൽ പങ്കെടുത്തവരായ എഴുപത്തിയഞ്ചിലധികം ആളുകളാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. എല്ലാവരും വയറിളക്കവും, ഛർദിയുമായി ചികിത്സയിലാണ്. ചെങ്ങന്നൂരിലെ കേറ്ററിംഗ് സ്ഥാപനമാണ് സൽക്കാരത്തിനുള്ള ഭക്ഷണം ഒരുക്കിയത്. ആശുപത്രിയിൽ കഴിയുന്ന രണ്ടാൾക്ക് കുടലിൽ അണുബാധയുള്ളതായി പറയുന്നു. സംഭവത്തെ തുടർന്ന് കേറ്ററിംഗ് സ്ഥാപനത്തിനെതിരെ കീഴ്വായ്പൂർ പോലീസ് കേസെടുത്തു.കൂടാതെ ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ്ജ് ഉത്തരവിട്ടിരിക്കയാണ്. ഒരു നാടിനെ ഒന്നാകെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് തലവടി ചുണ്ടൻ നീരണിഞ്ഞു. ◾നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമായി. മൂന്ന് കരകളിലായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി തലവടി നീരണിഞ്ഞു. ചെണ്ടമേള...