ഇന്നത്തെ സായാഹ്ന വാർത്തകൾ കാണാം
**************************************** BP കുറയാൻ നൂതന ഫോർമുല. COVID RT-PCR Kit കുറഞ്ഞ സമയം കൊണ്ട് നിർമ്മിക്കാൻ കഴിഞ്ഞ ലോകത്തെ രണ്ടാമത്തെയും ഏഷ്യയിലെ ഒന്നാമത്തെതുമായ Research Lab-ആയ MY LAB ൽ നിർമ്മിച്ച 100% organic ഫോർമുല .Medicine അല്ല . ഇതിനെക്കുറിച്ച് കൂടുതലറിയുവാൻ ഇവിടെ CLICK ചെയ്യുക. *************************************** ◾അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. പേ പിടിച്ചതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ◾തൃശൂര്‍ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ റാപ്പിഡ് റെസ്പോണ്‍സ് ടീമംഗം മരിച്ചു. കാട്ടാനകളെ തുരത്താനായി എത്തിയ സംഘത്തിലെ വയനാട് സ്വദേശി ഹുസൈന്‍ ആണ് മരിച്ചത്. ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ◾പാലക്കാട്ട് എലപ്പുള്ളിയിലെ കൃഷിയിടത്തില്‍ യുവാവ് പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റ് മരിച്ചു. കുന്നുകാട് മേച്ചില്‍ പാടം വിനീത് (28) ആണ് മ...