ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN| ശശി തരൂർ കേരളത്തിൽ പ്രവർത്തിക്കണമെന്ന് ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ പ.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ◾ശശി തരൂർ എം.പി ഇന്നലെ വൈകുന്നേരം 6.30ന് കോട്ടയം ദേവലോകം അരമനയിലെത്തി കാതോലിക്കാ ബാവായെ സന്ദർശിച്ചപ്പോൾ കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ ശശി തരൂർ കേരളത്തിൽ പ്രവർത്തിക്കണമെന്ന നിർദ്ദേശമാണ് ബാവാ നൽകിയത്. കോൺഗ്രസ് ശക്തമല്ലാതിരുന്നതിനാലാണ് തുടർച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത്. കേരളത്തിൽ മാറി മാറിയുള്ള ഭരണമാണ് നല്ലതെന്നും ബാവാ പറഞ്ഞു. ബാവായുടെ വാക്കുകൾ ബഹുമാനത്തോടെ സ്വീകരിച്ചതായി ശശി തരൂർ പ്രതികരിച്ചു.കേരളത്തിൽ സജീവമായി ഉണ്ടാകുമെന്നും, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ തറവാടി നായർ പദപ്രയോഗത്തോട് പ്രതികരിക്കാനില്ലെന്നും തരൂർ പറഞ്ഞു. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ.വി.വേണുവും, കുടുംബവും സഞ്ചരിച്ച ഇന്നോവ കാർ അപകടത്തിൽപ്പെട്ടു. ◾കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു ഇന്നലെ അപകടമുണ്ടായത്. ഡോ.വി.വേണു ഉൾപ്പടെ ഏഴ് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേ...