എല്ലാ പുതിയ വാർത്തകളും വായിക്കാം

|JACOB CHERIAN| പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ജന്മദിന മഹോൽസവം ഇന്ന് കൊടിയിറക്കോടെ സമാപിക്കും. ◾പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 145-ാമത് ജന്മദിന മഹോൽസവ പരിപാടികൾ ഇന്ന് സമാപിക്കും. ഇന്നലെ സന്നിധാനങ്ങളിലെ ആരാധനകൾക്ക് ശേഷം വിവിധ കമ്മറ്റികളുടെ സംയുക്ത യോഗം നടന്നു. വൈകിട്ട് 8 മണി മുതൽ ആചാര്യകലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ നടന്നു. ഇന്ന് രാവിലെ 6.30 ന് വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർത്ഥന നടക്കും. തുടർന്ന് ഗുരുകുല സമിതി ഹൈ കൗൺസിൽ സംയുക്ത യോഗം നടക്കും. വൈകിട്ട് 4.30 ന് സമാപന പ്രാർത്ഥന , 5 ന് കൊടിയിറക്ക്, 6.30ന് വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധന എന്നിവയോടെ പരിപാടികൾ അവസാനിക്കും. പമ്പാനദിയിൽ കളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ◾മാവേലിക്കര ചെട്ടികുളങ്ങര സ്വദേശികളായ മെറിൻ (18),സഹോദരൻ മെഫിൻ(15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇവർക്കൊപ്പമുള്ള എബിൻ(24)നെ കണ്ടെത്തിയിട്ടില്ല. പരപ്പുഴ കടവിലായിരുന്നു ഇവർ കളിക്കാനിറങ്ങിയത്. ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞു.ഡ്രൈവർ അത്...