Posts

Showing posts from March 21, 2023

ഇന്നത്തെ വാർത്തകൾ

Image
|JACOB CHERIAN| തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ജോസ് പഴയിടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളി. ◾യു.ഡി.എഫ് വൈസ് ചെയർമാൻ ജോസ് പഴയിടത്തിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് നഗരസഭാ കൗൺസിൽ യോഗത്തിൽ പരാജയപ്പെട്ടത്.യോഗത്തിൽ മതിയായ ക്വാറം ഇല്ലാതെ വന്നതോടെ പ്രമേയം ചർച്ചക്കിടയ്ക്കാതെ തന്നെ തള്ളുകയായിരുന്നു. യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ കൗൺസിലർമാർ യോഗത്തിൽ നിന്നും വിട്ടു നിന്നതാണ് ക്വാറം തികയാതെ വന്നത്. ഇതേ തുടർന്ന് വരണാധികാരി റീജിയൺ ജോയൻറ് ഡയറക്ടർ ഡി.സാജു അവിശ്വാസ പ്രമേയം തള്ളിയതോടെ എൽ.ഡി.എഫ് ലക്ഷ്യം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ ബി.ജെ.പി, എസ്.ഡി.പി.ഐ കക്ഷികൾ യു.ഡി.എഫിനൊപ്പം ചേർന്നതായി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ് മാമ്മൻ മാത്യു ആരോപിച്ചു.എങ്കിൽ പോലും വർഗ്ഗീയ കക്ഷികളുമായുള്ള കോൺഗ്രസിന്റെ ബന്ധം അവിശ്വാസ പ്രമേയത്തിലൂടെ പുറത്തു കൊണ്ടുവരാൻ സാധിച്ചതായും പ്രദീപ് മാമ്മൻ മാത്യു അവകാശപ്പെട്ടു.   മാർ പൗവത്തലിന്റെ കബറടക്ക ശുശ്രൂഷയുടെ ഒന്നാം ഘട്ടം ഇന്ന്. ◾ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് കാലം ചെയ്ത മാർ ജോസഫ് പൗവത്തിലിന്റെ കബറടക്ക ശുശ്രൂഷക്ക് തുടക്...