ഇന്നത്തെ വാർത്തകൾ.

| JACOB CHERIAN| സിപിഎം ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവല്ലയിൽ. ◾സി പി ഐ (എം) ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവല്ലയിൽ.വൈകിട്ട് 4ന് പതിനായിരങ്ങൾ അണിനിരക്കുന്ന മഹാ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ സമ്മേളനത്തിനുള്ള വലിയ പന്തലിൻ്റെ നിർമ്മാണവും സ്വാഗത കവാടവും പൂർത്തിയായി. ജാഥ കടന്നു വരുന്ന പാതകൾക്കിരുവശവും കൊടിതോരണങ്ങളാൽ നിറഞ്ഞു. പാതയോരങ്ങളിൽ അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള കട്ടൗട്ടുകളും ബോർഡുകളും സ്ഥാപിതമായി കഴിഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ജില്ലയിലെ ആദ്യ സ്വീകരണ സമ്മേളനമാണ് തിരുവല്ലയിലേത്. ഫെബ്രുവരി 20 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മാർച്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥയിൽ പി.കെ ബിജു മാനേജരും, സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീൽ എന്നിവർ ജാഥാംഗങ്ങളാണ്. തിങ്കളാഴ്ച വൈകിട്ട് 3ന് ആലപ്പുഴ ജില്ലയിലെ പര്യടനവും പൂർത്തിയാക്കി എം സി റോഡിലെ ജില്ലാ അതിർത്തിയായ കുറ്റൂരിലെ ആറാട്ടുകടവിൽ എത്തിച്ചേരുന്ന ജാഥയെ സിപിഐഎം ജില്ലാ സെക്രട...