ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.

|JACOB CHERIAN| Type settings-KURIAKOSE NIRANAM ഇന്ന് ലോക വനിതാദിനം.എല്ലാവര്‍ക്കും ആശംസകൾ. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ടീച്ചർ എഡ്യുക്കേഷൻ ഇൻസ്‌റ്റിറ്റ്യുട്ടിന്റെ നേതൃത്വത്തിൽ ഇന്ന് വനിതാ ദിനാചരണം. ◾ലോക വനിതാദിനത്തോടനുബന്ധിച്ച് തിരുവല്ല പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ടീച്ചർ എഡ്യുക്കേഷൻ ഇൻസ്‌റ്റിറ്റ്യുട്ടിന്റെ നേതൃത്വത്തിൽ ഇന്ന് വനിതാ ദിനാചരണവും അധ്യാപക വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഘുചിത്രത്തിന്റെ പ്രദർശനവും നടക്കും. രാവിലെ 10 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് അധ്യക്ഷത വഹിക്കും. മികച്ച സ്വയം സംരംഭക പുരസ്‌ക്കാര ജേതാവ് സീമ വിനീത്, അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ ദീപ്തി വിജയ് എന്നിവർ മുഖ്യാതിഥികളാകും. ഇൻസ്റ്റിറ്റ്യുട്ട് പ്രിൻസിപ്പാൾ ബൈജു ദാമോദരരു പ്രസംഗിക്കും പത്തനംതിട്ടയിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ◾ ഇന്നലെ അര്‍ദ്ധരാത്രിയോടെ മേലേവെട്ടിപ്രം ജങ്ഷന് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാലക്കാട് സ്വദേ...