Posts

Showing posts from December 11, 2022

ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ

Image
|JACOB CHERIAN| ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം  ◾ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി പത്തനംതിട്ട ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.നിലയ്ക്കൽ മുതൽ ളാഹ വരെ പോലീസ് പെട്രോളിംഗ് കർശനമാക്കണമെന്നും, പാർക്കിംഗ് പരിധി കഴിഞ്ഞാൽ ട്രാഫിക് നിയന്ത്രണം ഊർജ്ജിതമാക്കണമെന്നും കോടതി. രാജ്ഭവനിൽ വിരുന്നിന് ക്ഷണിച്ച് ഗവർണർ ◾ രാജ്ഭവനിൽ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രി ഉൾപ്പടെ മറ്റ് മന്ത്രിമാർക്കും ക്ഷണം.കഴിഞ്ഞ ക്രിസ്മസിന് മത മേലദ്ധ്യക്ഷന്മാരെ മാത്രം വിരുന്നിന് ക്ഷണിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇക്കുറി സംസ്ഥാന മന്ത്രിമാരെയും ക്ഷണിച്ചിരിക്കുന്നു. സർക്കാരും രാജ്ഭവനും തമ്മിൽ ഇടഞ്ഞു നിൽക്കുന്ന അവസരത്തിലാണ് ഈ മാസം 14 ന് വിരുന്ന് ക്രമീകരിച്ചിരിക്കുന്നത്. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16 ന്  ◾ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16 ന് തുടക്കമാകും.16 ന് രാവിലെ 6.ന് 108 നാളികേരത്തിന്റെ മഹാഗണപതിയോടെയാണ് തുടക്കം. 9.30ന് നാരി പൂജ. 17 ന് ദേവി ഭാഗവത നവാഹ യജ്ഞം അരംഭിക്കും.26 ന് രാവിലെ 9 ന് കലശാഭിഷേകം. വൈകിട്ട് ...