Posts

Showing posts from November 22, 2022

22-11-2022 ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
 |JACOB CHERIAN| ആരോഗ്യകരമായ ജീവിതശൈലിയുടെ സന്ദേശവുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന മൽഹാർ ഉത്സവ് തിരുവല്ലയിൽ ◾ തിരുവല്ല :  ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് കലാ- സാംസ്കാരിക പരിപാടികൾ പ്രോത്സാഹിപ്പിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച്, തിരുവനന്തപുരം സൂര്യ സൊസൈറ്റിയുടെയും തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ റിസേർച്ച് സെന്റർ ഫോർ നോൺ കമ്മ്യുണിക്കബിൾ ഡിസീസ്സസ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ നാളെ സൂഫിയും സുജാതയും എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീ സിയ ഉൾ ഹഖും ശ്രീ സിജു കുമാറും നയിക്കുന്ന സൂഫി സംഗീതം അവതരിപ്പിക്കും. ഇത്തരത്തിൽ  രാജ്യത്ത് നടക്കുന്ന ആദ്യത്തെ പരിപാടിയായ മൽഹാർ ഉത്സവിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയാണ് വേദിയാവുക.  പത്തനംതിട്ട സബ് ജഡ്ജ് ശ്രീ എസ് ഷംനാദ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഈയാഴ്ച്ചത്തെ പരിപാടിയിൽ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും അടിയന്തിര സേവനങ്ങൾ നടത്തുന്നവരെയും അനുസ്മരിച്ച് ദീപങ്ങൾ തെളിയിക്കും. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം നവംബർ മാസത്തിലെ മൂന്നാം ഞായറാഴ്ച്ച മുതലുള്ള ഒരാഴ്...