Posts

Showing posts from December 5, 2022

ഏറ്റവും പുതിയ വാർത്തകൾ.

Image
 |JACOB CHERIA തരിശ് കിടക്കുന്ന കൃഷിയിടങ്ങൾ കാർഷികവൃത്തിക്ക് അനുയോജ്യമാക്കാൻ കർഷകർ മുന്നിട്ടിറങ്ങണമെന്ന് ആന്റോ ആന്റണി എം.പി. ◾തിരുവല്ല ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ 2022-2024 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ യന്ത്രവൽക്കരണത്തിന് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കർഷകരിൽ എത്തിക്കാൻ ഹോർട്ടികൾച്ചർ സൊസൈറ്റി പോലുള്ള സംഘടനകൾ സഹായകരമായ നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാ ഗിരി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.പ്രസാദ് തോമസ് കോടിയാട്ട്, പി.ഡി.ജോർജ്ജ്, സാം ഈപ്പൻ, ടി.കെ.സജീവ്, ഇ.എ.ഏലിയാസ്, ജയിംസ് .ടി, വത്സമ്മ ജോൺ, മേരി തോമസ്, ബേബി സഖറിയ ടൈറ്റസ്, മാത്യൂസ് ജോൺ, വി.എം.സദാശിവൻപിള്ള, ഇ.സി.മാത്യു, മാത്യൂസ് ചാലക്കുഴി എന്നിവർ പ്രസംഗിച്ചു തിരുവല്ലയിൽ സാഹിത്യ മത്സരം ◾മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന അകപ്പൊരുൾ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി സാഹിത്യ മത്സരം നടത്തുന്നു.35 വയസ്സിൽ താഴെയുള്ള യുവജനങ്ങൾക്കും, കോളജ് വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാനാക...