ഇന്നത്തെ വാർത്തകൾ

|JACOB CHERIAN| മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഏപ്രിൽ 6 മുതൽ ◾എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിലുള്ള 14-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഏപ്രിൽ 6 മുതൽ 10വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 6ന് രാവിലെ 9.15ന് ശിവഗിരി മഹാസമാധിയിൽ നിന്നെത്തിച്ച ദിവ്യജ്യോതി ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കും. 9.30ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും. 10ന് ധർമ്മചൈതന്യസ്വാമി പ്രഭാഷണം നടത്തും.11ന് കൺവെൻഷൻ ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി/ നടേശൻ നിർവ്വഹിക്കും. മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, എസ്.എൻ.ഡി.പി.യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ,യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ,യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ പ്രസംഗിക്കും. 12.30ന് ഗുരുപ്രസാദവിതരണം. 1.45ന് തസ്‌മൈ ശ്രീഗുരവേ നമ: എന്ന വിഷയത്തിൽ വിജയലാൽ നെടുങ്കണ്ടം പ്രഭാഷണം നടത്തും. 7ന...