Posts

Showing posts from December 16, 2022

പുതിയ വാർത്തകൾ

Image
|JACOB CHERIAN| കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. പെൻഷൻകാരുടെ പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ടനുസരിച്ചുള്ള പെൻഷൻ പരിഷ്ക്കരണം നടപ്പാക്കുക, വർഷങ്ങളായ ഗ്രാറ്റുവിറ്റി കുടിശിക, കമ്മ്യൂട്ടേഷൻ കുടിശിക എന്നീ ആനുകൂല്യങൾ സമയബന്ധിതമായി നൽകുക, മെഡിസെപ്പ് പദ്ധതി വാട്ടർ അതോറിറ്റിയിലും നടപ്പാക്കുക, വാട്ടർ അതോറിറ്റി ശമ്പള പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളാണ് ഓർഗനൈസേഷൻ അസ്സോസിയേഷൻ ഉന്നയിച്ചിട്ടുള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് ഉമ്മൻ മത്തായി, അസ്സോസിയേഷൻ ജില്ലാ സെക്രട്ടറ്റി അരുൺ കുര്യൻ, എസ്.മധുസൂദനൻ കുമാർ, രാജേഷ് ചന്ദ്രൻ, ബിനുകുമാർ, ഇ.കെ.രാജൻ, കെ.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു നിരണം വലിയ പള്ളിയിൽ മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി വിശ്വാസികൾ വിളക്കുകൾ തെളിയിച്ചു . നിരണം:മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി വിശ്വാസികൾ വിളക്കുകൾ തെളിയിച്ചു. പള്ളിയുടെ വടക്കുവശത്തുള്ള പഴയ സെമിത്തേരിയിലാണ് വിശ്വാസികൾ മാർത്തോമ്മ ശ...