ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.

|KURIAKOSE NIRANAM| പാണ്ടനാട് മിത്രമഠം കടവിൽ നാളെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി പ്രമുഖ ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കും ◾പാണ്ടനാട്ടിൽ നാളെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി ചെങ്ങന്നൂർ പെരുമയ്ക്ക് സമാപനംകുറിച്ച് ശനിയാഴ്ച പമ്പാനദിയിൽ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരവള്ളംകളി നടക്കും. ആറൻമുള പള്ളിയോടങ്ങളും പടിഞ്ഞാറൻ ചുണ്ടൻവള്ളങ്ങളുമടക്കം പങ്കെടുക്കും.ഒന്നിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിൻ ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. ഗുജറാത്തിൽ മാധ്യമപ്രവർത്തകൻ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി. ◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. പ്രമുഖ ഗുജറാത്തി മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഥവിയാണ് ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ്. സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരെ കൂടി പരിഗണിച്ചിരുന്നെങ്കിലും അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഇസുദാൻ ഗാഥവിയെ ത...