Posts

Showing posts from November 8, 2022

ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
|KURIAKOSE NIRANAM| നാളെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലും ബ്ലോക്ക് പഞ്ചായത്ത്  കൊമ്പങ്കേരി ഡിവിഷനിലും ഉപ തെരഞ്ഞെടുപ്പ് . അനീഷ് വോട്ട് തേടുന്നത് വികസനം ചൂണ്ടിക്കാട്ടി. ◾പുളിക്കീഴ്  ബ്ലോക്കിലെ കൊമ്പങ്കേരി ഡിവിഷനിൽ  അനീഷ് വോട്ട് നേടുന്നത് വികസനം ചൂണ്ടിക്കാട്ടി. പത്തനംതിട്ട ജില്ലയിലെ ഏറ്റവും പടിഞ്ഞാറേയറ്റത്തെ ഡിവിഷനിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഡ്വ. മാത്യു ടി തോമസ് എംഎൽഎ നിരവധി പ്രവർത്തികൾ പടിഞ്ഞാറൻ പ്രദേശത്തിന് ചെയ്തതായി ഇടതുപക്ഷ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.  ഇരതോട് - വെട്ടിത്തുരുത്ത് റോഡ് ഒരു കോടി അനുവദിച്ച് റോഡുപണി ആരംഭിച്ചതും ഇരതോട് -പള്ളിപ്പടി റോഡ് 19 ലക്ഷം അനുവദിച്ച റോഡ് പണി തുടങ്ങിയതും ഇവർ ചൂണ്ടിക്കാട്ടുന്നു.കൂടാതെ ചേരിക്കൽ പടവിൽ കോളനിക്കകത്തും ഇപ്പോൾ റോഡ് പണി നടക്കുന്നു.അതും എംഎൽഎയുടെ ശ്രമഫലമാണ്. അതും കൂടാതെ എൽഡിഎഫ് മെമ്പറായ ലല്ലു കാട്ടിൽ ജനകീയ പിന്തുണയോടെ വാർഡ് മുഴുവനും വഴി ലൈറ്റുകൾ സ്ഥാപിച്ചതും ഇടതുപക്ഷ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആന്റോ ആൻറണി എം പി പടിഞ്ഞാറൻ പ്രദേശത്തിന് എന്ത് ചെയ്തു എന്നാണ് അക്കമിട്ട് ഇവർ ചോദിക്കുന്നത്. ഹൈക്കോടതി സ്...