ഇന്നത്തെ വാർത്തകൾ .

| JACOB CHERIAN| കൈക്കൂലി കേസിൽ അറസ്റ്റിലായ സ്റ്റാലിൻ നാരായണന് കോടതി ജാമ്യം അനുവദിച്ചില്ല. കൈക്കൂലിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈ.എസ്.പിക്കെതിരേയും കേസെടുത്തു. ◾കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലായി സസ്പൻഷനിലായ തിരുവല്ല നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണന് വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചു. സ്റ്റാലിൽ നാരായണനെതിരെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലും, നെടുമങ്ങാട് പോലീസ് സ്റ്റേഷനിലും മൂന്ന് വീതം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.കൂടാതെ നിരവധി വിജിലൻസ് കേസുകളും ചാർജ്ജ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ കേരള ഹൈക്കോടതിയിലും കൂടുതൽ കേസുകൾ എത്തി എന്നറിയുന്നു. ഇതിനിടെ കൈക്കൂലി കേസിൽ പ്രതിയായ സ്റ്റാലിൻ നാരായണനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങിയ വിജിലൻസ് ഡി.വൈ.എസ്.പി വേലായുധൻ നായർക്കെതിരെ വിജിലൻസ് കേസെടുത്തു. അനധികൃത സ്വത്ത് സമ്പാ ദനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചുമതലയുളള സ്പെഷല്‍ ഡിവൈഎസ്പിയാണ് വേലായുധന്. നാരായണന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൈക്കൂലി നല്‍കിയെന്നതിന്റെ തെളിവ് ലഭിച്ചത്. കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ് പി യുടെ മകന്റെ അക്കൗണ്ടിലേക്കാണ് നാരായണ...