Posts

Showing posts from February 5, 2023

ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
|JACOB CHERIAN| ഗുണ്ടകൾക്കെതിരെ അഞ്ച് ജില്ലകളിൽ ശക്തമായ നടപടി.500 ൽ അധികം പേർ അറസ്റ്റിൽ. പത്തനംതിട്ടയിൽ കോൺഗ്രസിൽ കലാപം. പുനസംഘടന കമ്മിറ്റിയില്‍നിന്ന് മൂന്ന് മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോയി.  ◾പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് ഭാരവാഹികളെ തീരുമാനിക്കാനുള്ള പുനസംഘടന കമ്മിറ്റിയില്‍നിന്ന് മൂന്ന് മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോയി. മാറി നില്‍ക്കുന്നവരെയും പരിഗണിക്കണമെന്ന മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, ബാബു ജോര്‍ജ് എന്നിവരുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നു നിലവിലെ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ നിലപാടെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഈ നിലപാടിനെ പിന്തുണച്ചതോടെയാണ് നേതാക്കള്‍ ഇറങ്ങിപ്പോയത്. മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു ◾മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് യു എ ഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. പാകിസ്ഥാൻ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്. 2001മുതൽ 2008 വരെ പാകിസ്ഥാൻ പ്രസിഡന്റായിരുന്നു.രാജ്യത്തെ കരസേന മേധാവിയായിരുന്ന പർവേസ് മ...