ഇന്നത്തെ വാർത്തകൾ

|JACOB CHERIAN| ഉല്ലാസയാത്രക്കിടെ പെഡൽ ബോട്ട് മറിഞ്ഞ് കടപ്ര മാന്നാർ സ്വദേശി ഉൾപ്പടെ രണ്ട് മലയാളികൾ കുവൈറ്റിൽ മരിച്ചു. ◾കുവൈറ്റ് ലുലു മണി എക്സ്ചേഞ്ച് അക്കൗണ്ട് അസിസ്റ്റൻറ് തിരുവല്ല കടപ്ര മോഴശ്ശേരിൽ മത്തായി തോമസ്- മോളി ദമ്പതികളുടെ മകൻ ജോസഫ് മത്തായി (ടിജോ 30), ടിജോ കോർപ്പറേറ്റ് മാനേജർ കണ്ണൂർ സ്വദേശി സുകേഷ് (44) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വിജിൻ ആണ് ടിജോയുടെ ഭാര്യ. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. സുകേഷ് ടിജു സഹോദരനാണ്. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ലുലു മണി എക്സ്ചേഞ്ച് അധികൃതർ. തിരുവല്ല നഗരസഭയിൽ ബജറ്റ് അവതരണം ചൊവ്വാഴ്ച. ◾തിരുവല്ല നഗരസഭാ 2023 - 24 ബജറ്റ് അവതരണം ചൊവ്വാഴ്ച രാവിലെ 11ന് കൗൺസിൽ ഹാളിൽ നടക്കും. വൈസ് ചെയർമാൻ ജോസ് പഴയിടം ബജറ്റ് അവതരിപ്പിക്കും.നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.29 ന് രാവിലെ 11ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ബജറ്റിന്മേലുള്ള ചർച്ച നടക്കും ഇന്നത്തെ സായാഹ്ന വാർത്തകൾ ◾ഗുജറാത്ത് കലാപത്തില്‍ ആയിരങ്ങള്‍ മരിച്ചപ്പോള്‍ ‘വണ്ടി കയറി നായ ചത്താല്‍ ഡ്രൈവര്‍ സങ്കടപ്പെടുമോ’യെന്നാണ് മോദി ചോദിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിക...