ഭർത്താക്കന്മാർ സൂക്ഷിക്കണം സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി.
ഭർത്താവിന്റെ പീഡനം ബലാൽസംഗമായി കണക്കാക്കാം. സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. ◾അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നു സുപ്രീംകോടതി. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.24 ആഴ്ചയ്ക്ക് താഴെ പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നതിന് വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് ആക്രമണം നടത്തിയവർക്ക് കുരുക്ക് മുറുകി. അഞ്ചു കോടി 20 ലക്ഷം കെട്ടിവയ്ക്കാതെ ജാമ്യം കിട്ടില്ല ◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അഞ്ചു കോടി 20 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പോപ്പുലര്‍ ഫ്രണ്ടും സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി. കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട തുകയാണിത്. എം ശിവശങ്കരൻ ആറാം പ്രതി ◾ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്...