20-11-2022 ഏറ്റവും പുതിയ വാർത്തകൾ കാണാം.

| SABU JOHN| നിരണത്തെ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടിനെ പോലിസിനെ കൊണ്ട് മർദ്ദിപ്പിച്ച് കോൺഗ്രസിലെ ഉന്നത നേതാവ്. ◾ നിരണത്തെ കോൺഗ്രസ് എട്ടാം ബൂത്ത് പ്രസിഡണ്ട് റജി മടയലിനെ കോൺഗ്രസിന്റെ തന്നെ ഒരു ഉന്നത നേതാവിന്റെ പ്രേരണയിൽ പോലീസ് സ്റ്റേഷനിൽ മർദ്ദിച്ചതായി പരാതി. റജി മടയിൽ പറയുന്ന വീഡിയോ കാണാം. പൊതു സ്ഥലത്ത് സ്ഥാപിച്ചിരുന്ന യുഡിഎഫിന്റെ പോസ്റ്റർ നശിപ്പിച്ചു എന്ന് പറഞ്ഞാണ് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നേതാവിന്റെ നിർദ്ദേശപ്രകാരം കേസ് നൽകിയത്. മൂന്നുമാസം മുമ്പ് മണ്ഡലം പ്രസിഡണ്ടായി നിയമിതനായ ജോൺ വാലായലിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനു വേണ്ടിയായിരുന്നു റജിയെ കൊണ്ട് ജോണിന്റെ പേര് പറയാൻ ശ്രമിച്ചത് . ആരുടെയും പേര് വെക്കാതെ നൽകിയ ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നത നേതാവിന്റെ നിർദ്ദേശപ്രകാരം കോൺഗ്രസ് എട്ടാം വാർഡ് ബൂത്ത് പ്രസിഡണ്ട് റജി മടയലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. അവസാനം അദ്ദേഹത്തെ മർദ്ദിക്കുന്നു. തുടർന്ന് പോലീസ് മണ്ഡലം പ്രസിഡന്റിന്റെ പേര് പറയുവാനായി റെജിയെ നിർബന്ധിക്കുന്നു. ഇതൊന്നും അറിയാതെ പോലീസ് സ്റ്റേഷന് പു...