Posts

Showing posts from December 2, 2022

തിരുവല്ലയിലെ ഏറ്റവും പുതിയ വാർത്തകൾ

Image
 |JACOB CHERIAN|  എം.ജി. സോമൻ അഭിനയ സങ്കല്പങ്ങളെ മാറ്റി മറിച്ച നടൻ - രൺജി പണിക്കർ ◾തിരുവല്ല അതുവരെ തുടർന്നു വന്ന അഭിനയ സങ്കല്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് എം.ജി. സോമൻ മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായതെന്ന് പ്രമുഖ തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ.  എം.ജി. സോമന്റെ വേർപാടിന്റെ 25-ാം വർഷത്തിൽ എം.ജി. സോമൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്മരണാഞ്ജലിയുടെ ഭാഗമായി തിരുവല്ല സെയിന്റ് ജോൺസ് ഹാളിൽ നടത്തിയ നാടകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കടന്നു വന്നത് നാടകത്തിൽ നിന്നായിരുന്നു വെങ്കിലും അതിന്റെ അഭിനയ സ്വാധീനത്തിൽ നിന്ന് പൂർണ്ണ വിമുക്തി നേടിയാണ് സോമൻ സിനിമയിൽ വേറിട്ട സാന്നിധ്യം അറിയിച്ചത്.  മാത്യു ടി. തോമസ് എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു. തിരുവല്ലയുടെ യശസ് ഉയർത്തിയതിനൊപ്പം നാടിനെ അത്രയേറെ സ്നേഹിച്ച കലാകാരനുമായിരുന്നു സോമൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.  എം.ജി. സോമൻ ഫൗണ്ടേഷൻ ജനറൽ കൺവീനർ എം.സലിം അധ്യക്ഷനായിരുന്നു. സിനിമാ നടന്മാരായ മോഹൻ അയിരൂർ , പുത്തില്ലം ഭാസി, നാടക അവാർഡ് ജേതാവ് ബാബു രാജ് തിരുവല്ല, ടോപ് സിംഗർ ഫെയിം ശ്രീനാഥ് വിനോദ്, ആൻ ബെൻസൺ എന്നിവരെ ...