Posts

Showing posts from October 6, 2022

ഇന്നത്തെ സായാഹ്ന വാർത്തകൾ വായിക്കാം.

|KURIAKOSE NIRANAM| വടക്കഞ്ചേരി  ബസപകടത്തിൽ ഗുരുതര പരുക്കേറ്റവർ അപകടനില തരണം ചെയ്തു. അപകടത്തിന് കാരണം അമിത വേഗത. ബസ് ഡ്രൈവറെ കൊല്ലം ചവറയിൽ നിന്ന് അറസ്റ്റ് ചെയ്തു. ◾വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റു ബസും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒമ്പതു പേരില്‍ അഞ്ചു പേര്‍ വിദ്യാര്‍ത്ഥികള്‍. ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരും മരിച്ചു. എല്‍ന ജോസ് (15), ക്രിസ്വിന്റ് ബോണ്‍ തോമസ് (15), ദിയ രാജേഷ് (15), അഞ്ജന അജിത് (17), സി.എസ് ഇമ്മാനുവല്‍ (17) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. വി.കെ. വിഷ്ണു (33) ആണ് മരിച്ച അധ്യപകന്‍. കെഎസ്ആര്‍ടിസിയിലെ മരിച്ച യാത്രക്കാര്‍ ദീപു, അനൂപ്, രോഹിത് എന്നിവരാണ്. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്. ഊട്ടിയിലേക്കു വിനോദയാത്ര പോകുകയായിരുന്ന ബസാണ് കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു പിറകില്‍ ഇടിച്ചു മറിഞ്ഞത്.  അനൂപ് ജേക്കബിന്റെ കാർ തിരുവല്ലയിൽ അപക...