Posts

Showing posts from January 1, 2023

ഏറ്റവും പുതിയ വാർത്തകൾ.

Image
 |JACOB CHERIAN| എല്ലാവർക്കും പുതുവല്‍സരാശംസകള്‍ . Breaking News  തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ശ്യാം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അരുൺകുമാർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. പുഷ്പമേളയോട് അനുബന്ധിച്ച് തിരുവല്ലയിൽ ചിത്രരചന മത്സരം. ◾തിരുവല്ല ഹോൾട്ടി കൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 29 വരെ തിരുവല്ല മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും .ജനുവരി രണ്ടിന് കുറ്റപ്പുഴ മാർത്തോമാ റസിഡൻഷ്യൽ സ്കൂളിൽ രാവിലെ 9 മുതൽ 12 വരെ ചിത്രരചനാ മത്സരങ്ങൾ നടക്കും.എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് വിവിധ തലങ്ങളിലാണ് മത്സരം നടക്കുക മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രത്തോടും നേരിട്ട് വരുന്നവർ വയസ് തെളിയിക്കുന്ന ഐ ഡി കൊണ്ടുവരേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 9961593744, 9446355089 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.അഡ്വ. മാത...