ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN| തിരുവല്ല കവിയൂർ ആമല്ലൂർ പാടശേഖരത്തിൽ കൃഷി വകുപ്പ് മന്ത്രി മിന്നൽ പരിശോധന നടത്തി. ◾തിരുവല്ല കവിയൂർ പുഞ്ചയുടെ ഭാഗമായ ആമല്ലൂർ പാടശേഖരത്തിലാണ് ഇന്നലെ ഉച്ചക്ക് രണ്ടിന് കൃഷി വകുപ്പ് മന്ത്രി പ്രസാദ് മിന്നൽ പരിശോധന നടത്തിയത്.കൃഷിയിടം ഒരുക്കാതെ പാടത്ത് വിത്ത് വിതച്ചെന്ന പരാതി നേരിട്ട് പരിശോധിക്കാനാണ് മന്ത്രി എത്തിയത്.പുല്ലും, കളയുമൊക്കെ നിറഞ്ഞു കിടക്കുന്ന പാടശേഖരത്തിൽ വിത്ത് വിതയ്ക്കുന്ന വീഡിയോ കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ നവ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. 24 ഏക്കർ പുഞ്ച നിലം പാട്ടത്തിനെടുത്ത ആലപ്പുഴ സ്വദേശി അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് പുല്ലിനു മുകളിൽ വിത്ത് വിതയ്ക്കുന്നതാണ് വീഡിയോയിൽ കണ്ടത്. കളനാശിനി അടിച്ചിട്ടാണ് വിത്ത് വിതച്ചതെന്ന് പാട്ടക്കാരൻ കൃഷിഭവനിൽ വന്ന് അറിയിച്ചതായി കൃഷിഭവനിലെ ഉദ്യോഗസ്ഥർ മന്ത്രിയോട് പറഞ്ഞു. ആനുകൂല്യങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണോ ഇതെന്ന് പരിശോധിക്കുമെന്നും, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുമെന്നും, കേരളത്തിൽ മറ്റെവിടെങ്കിലും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആർ.വി.തോമസ് പുരസ്കാരം മുൻ മന്ത്രി മാത്യു ടി തോമസിന് ...