ചാമ്പ്യൻസ് ബോട്ട് ലീഗ് രണ്ടാം എഡിഷനിലെ രണ്ടാം മത്സരത്തിൽ നടുഭാഗം ഒന്നാമത് എത്തി

വീയപുരം : ചാമ്പ്യൻസ് ബോട്ട് ലീഗ് രണ്ടാംഎഡിഷനിലെ രണ്ടാം മത്സരത്തിൽ കുമരകം എൻ.സി.ഡി.സി. ബോട്ട് ക്ലബ്(മൈറ്റി ഓർസ്) തുഴഞ്ഞ നടുഭാഗം ചുണ്ടന് അട്ടിമറി ജയം. കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന ഫൈനലിൽ ഇക്കൊല്ലത്തെ നെഹ്റുട്രോഫി ജേതാക്കളായ പള്ളാത്തുരുബോട്ട് ക്ലബ് (ട്രോപ്പിക്കൽറ്റൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടി തെക്കേതിൽ ചുണ്ടനെ ആറ്മൈക്രോസെക്കൻഡ് വ്യത്യാസത്തിലാണു നടുഭാഗം കീഴടക്കിയത്. നടുഭാഗം4.07.25 മിനിറ്റിലും കാട്ടിൽ തെക്കേതിൽ4.07.31 മിനിറ്റിലും ഫിനിഷിങ് പോയിന്റ്കടന്നു. നെഹ്റു ട്രോഫിയിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഒന്നാംസ്ഥാനം നഷ്ടമായ എൻ.സി.ഡി.സിക്കും നടുഭാഗത്തിനും ഇതാരു മധുര പ്രതികാരം കൂടിയായി. പുന്നമട ബോട്ട് ക്ലബ് (റിപ്പിൾ ബേക്കേഴ്സ് തുഴഞ്ഞ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി. 4.08.82 മിനിറ്റ്. രണ്ട് സി.ബി.എൽ മത്സരങ്ങൾ പിന്നിട്ടപ്പോൾ 19 പോയിന്റുകളുമായി മഹാദേവികാട് കാട്ടിൽതെക്കേതിൽ, നടുഭാഗം ചുണ്ടനുകൾ ഒന്നാം സ്ഥാനം പങ്കിടുകയാണ്. 16 പോയിന്റുകളോടെ വീയപുരമാണ് മുന്നാം സ്ഥാനത്ത്. കേരള പോലീസ് ബോട്ട് ക്ലബി(റേജിങ്റോവേഴ്സ്)ന്റെചമ്പക്കുളം (നാല് -14 പോയിന്റ്) എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.

#################################

കുഴഞ്ഞുവീണ് മരിക്കുന്നത് ഒഴിവാക്കാം.      ബിപി കുറയും, കൊളസ്ട്രോൾ ലെവലും കുറയും. ഇന്ത്യയിൽ കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ ഒന്നാമത്തെ റിസർച്ച് ലാബ് തയ്യാറാക്കിയ 100% ഓർഗാനിക് ഫോർമുല.ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ  ഇവിടെ CLICK ചെയ്യുക

വാങ്ങാൻ ആഗ്രഹിക്കുന്നവർ  മെസ്സേജ് അയക്കുക  9633950125

#################################

ഓരോ ലീഗ് മത്സരത്തിലും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമേ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും അധികമായി ലഭിക്കും.കൃഷിമന്ത്രി പി. പ്രസാദാണ് കരുവാറ്റ വള്ളംകളിയും സി.ബി.എൽ രണ്ടാം മത്സരവും ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ എം.പിഎ. എം ആരിഫ് സമ്മാനദാനം നടത്തി.പുളിങ്കുന്ന്,ആലപ്പുഴ(ഈ മാസം 24),പിറവം, എറണാകുളം (അടുത്ത മാസം ഒന്ന്),മറൈൻഡ്രൈവ്, എറണാകുളം(അടുത്ത മാസംഎട്ട്),കോട്ടപ്പുറം,തൃശൂർ(അടുത്ത മാസം 15),കൈനകരി,ആലപ്പുഴ(അടുത്ത മാസം 22), താഴത്തങ്ങാടി,കോട്ടയം(അടുത്ത മാസം 29), പാണ്ടനാട്,ചെങ്ങന്നൂർ (നവംബർ അഞ്ച്),കായംകുളം,ആലപ്പുഴ (നവംബർ 12),കല്ലട,കൊല്ലം(നവംബർ 19), പ്രസിഡന്റ് ട്രോഫി കൊല്ലം(നവംബർ-26)എന്നിവിടങ്ങളിലാണ് അടുത്ത സി.ബി.എൽ മത്സരങ്ങൾ.



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.