തിരുവല്ല വാർത്തകൾ

|JACOB CHERIAN| ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ നടക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി . ◾ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ നടക്കാനാവില്ലെന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ വേദന നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസിലാകില്ല. എന്നാല്‍ കാഷ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും മനസിലാകും. പുല്‍വാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസിലാകും. താന്‍ പോരാടുന്നത് കോണ്‍ഗ്രസിനു വേണ്ടിയല്ല, രാജ്യത്തിനായാണ.് ഇന്ത്യ സ്നേഹത്തിന്റെ രാജ്യമാണ്. പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമാണ് ഭാരത് ജോഡോ യാത്ര വിജയിപ്പിച്ചത്. രാഹുല്‍ പറഞ്ഞു. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ◾തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണെന്നും ഭാരത്ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ ഖാര്‍...