Posts

Showing posts from January 7, 2023

ഏറ്റവും പുതിയ വാർത്തകൾ വായിക്കാം

Image
|JACOB CHERIAN| മണിമലയാറ്റിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന തോണ്ടറക്കടവിലെ മൺപുറ്റ് നീക്കം ചെയ്യണം-വിക്ടർ ടി തോമസ്. ◾പത്തനംതിട്ട  ചെറിയ മഴക്കാലത്ത് പോലും മണിമലയാറ്റിലെ വെള്ളപ്പൊക്കത്തിനു കാരണമാകുന്ന ആറിന് കുറുകെയുള്ള തോണ്ടറക്കടവിലെ മണൽപുറ്റ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.  യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിമലയാറ്റിലെ തൊണ്ടറക്കടവിൽ നദിക്ക് മുകളിലുള്ള മണൽ പുറ്റിൽ  നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിക്ടർ.  മൂന്ന് ദശാബ്ദ കാലം മുമ്പ് തിരുവല്ല പബ്ലിക് സ്റ്റേഡിയം നിർമ്മാണത്തിന് ആവശ്യമായ മണൽ എടുക്കുന്നതിനായി വന്ന മണ്ണുമാന്തിയന്ത്രം തൊണ്ടറ കടവിലെ മണൽ പുറ്റ് കാരണം കടന്നുവരുവാൻ പ്രയാസപ്പെട്ടിരുന്നു. അന്ന് ആറിന്റെ തെക്കുവശത്ത് ഡ്രൈജിംഗ് നടത്തിയാണ് യന്ത്രം മറുവശത്തേക്ക് കടത്തിവിട്ടത്.  അതിനുശേഷം ഉണ്ടായ വെള്ളപ്പൊക്കങ്ങളും പ്രളയവും മൂലം ഈ ഭാഗത്ത് വീണ്ടും തടികളും മറ്റും വന്ന് അടിഞ്ഞ് മണൽ കുന്നു കൂടിയിരിക്കുകയാണ്. ഈ മണൽ പൂറ്റിന് മുകളിൽ വലിയ മരങ്ങൾ വളർന്നു നിൽക്കുന്നു. ഈ മണൽ ...