ഇന്നത്തെ സായാഹ്ന വാർത്തകൾ

|SABU JOHN| പെൻഷൻ പ്രായം ഉയർത്തിയത് മരവിപ്പിച്ചു ◾പൊതുമേഖല സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 ആയി വര്‍ധിപ്പിച്ച ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ◾ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍. കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അരിവണ്ടിയില്‍ നിന്ന് 25 രൂപ നിരക്കില്‍ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് 24 രൂപയും പച്ചരിക്ക് 23 രൂപയുമാണ്. റേഷന്‍ കാര്‍ഡിന് പരമാവധി പത്തു കിലോ അരി അരിവണ്ടിയില്നിന്ന് ലഭിക്കും. മന്ത്രി പറഞ്ഞു. ◾എട്ടു വൈസ് ചാന്സലമാരുടെ നിയമനം മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനുള്ള ഉത്തരവിടാന്‍ ഗവര്‍ണറുടെ നീക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്ത് തിരിച്ചെത്തിയാല്‍ ഉത്തരവിറക്കും. എട്ടു വിസിമാരുടേയും നിയമനം യുജിസി മാനദണ്...