Posts

Showing posts from January 21, 2023

വാർത്തകൾ ഒറ്റ നോട്ടത്തിൽ

Image
| JACOB CHERIAN| ഇവാഞ്ചലിക്കൽ സഭാ ജനറൽ കൺവെൻഷൻ തിരുവല്ല മഞ്ഞാടിയിൽ നാളെ തുടങ്ങും. ◾സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ അറുപത്തിരണ്ടാമത് ജനറൽ കൺവെൻഷൻ നാളെ മുതൽ 29 വരെ മഞ്ഞാടിയിൽ നടക്കും.വൈകിട്ട് 6.30ന് സഭാ പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും. സഭാ സംഗീത വിഭാഗം ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക്ക് ആന്റ് കമ്യൂണിക്കേഷൻസ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.12 പുതിയ ഗാനങ്ങൾ അടങ്ങിയ പാട്ടുപുസ്തകത്തിന്റെയും, പെൻ ഡ്രൈവിനെറെയും പ്രകാശനം ചടങ്ങിൽ നടക്കും.  ദിവസേന രാവിലെ 10ന്, ഉച്ചക്ക് 2 ന്, വൈകിട്ട് 6.30ന്  പൊതുയോഗങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സഭയിലെ വൈദികരുടെയും, സവിശേഷകരുടെയും, സേവനിമാരുടെയും പ്രത്യേക സമ്മേളനങ്ങൾ നടക്കും.25 ന് വിരമിക്കുന്ന വൈദികരെയും, സുവിശേഷകരെയും, സേവനി മാരെയും സമ്മേളനങ്ങളിൽ ആദരിക്കും. 26 ന് രാവിലെ 9.30ന് സഭാദിന സ്തോത്ര ശുശ്രൂഷയിൽ പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് ശേഷം സഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ സമാപന യോഗം നടക്കും. ജൂബിലിയോട് അനുബന്...